ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെ ഏറ്റവും അധികം ചർച്ചയായി മാറിയത് സ്റ്റാർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എന്തുകൊണ്ട് ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ സ്ഥാനം നേടുന്നില്ല എന്നുള്ള ചോദ്യമാണ്. നാലാം ടെസ്റ്റിലും ഇന്ത്യൻ പ്ലെയിങ് ഇലവനിൽ അശ്വിന്റെ പേര് ഇല്ലെന്ന് അറിയുമ്പോൾ ക്രിക്കറ്റ് പ്രേമികൾ എല്ലാം ഞെട്ടലിലാണ്. ഓവലിലെ സ്പിന്നിനെ ഏറെ തുണക്കുന്ന പിച്ചിൽ പോലും അശ്വിനെ കളിപ്പിക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റും ഒപ്പം നായകൻ വിരാട് കോഹ്ലിയും തയ്യാറാവാതെ വന്ന സാഹചര്യത്തെ വിശദമായി ചർച്ചയാക്കി മാറ്റുകയാണ് മുൻ താരങ്ങൾ അടക്കം. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും അധികം വിക്കറ്റുകൾ വീഴ്ത്തി മികച്ച ഫോമിലുള്ള അശ്വിൻ ഈ ടെസ്റ്റ് പരമ്പര മത്സരങ്ങൾ കളിക്കാനൊന്നും അവസരം ലഭിക്കാതെ അവസാനിപ്പിക്കും എന്നും മുൻ താരങ്ങൾ അടക്കം ഇപ്പോൾ തുറന്ന് പറയുകയാണ്.
എന്നാൽ ഓവലിൽ ടോസ് നഷ്ടമായ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണ് വിരാട് കോഹ്ലി പ്രഖ്യാപിച്ചത്. ടീമിലെ ഫാസ്റ്റ് ബൗളർമാരായ ഉമേഷ് യാദവ്, താക്കൂർ എന്നിവർ പ്ലേയിംഗ് ഇലവനിൽ എത്തിയ സാഹചര്യത്തിൽ ജഡേജയെയാണ് ഏക സ്പിന്നർ റോളിൽ തിരഞ്ഞെടുത്തത്. അശ്വിനെ എന്തുകൊണ്ടാണ് ഓവൽ ടെസ്റ്റ് മത്സരത്തിലും ഒഴിവാക്കിയത് എന്നും തുറന്ന് പറയുകയാണ് നായകൻ വിരാട് കോഹ്ലിയിപ്പോൾ. ടോസ് നഷ്ടമായതിൽ വിഷമം ഇല്ലെന്നും പറഞ്ഞ കോഹ്ലി സ്റ്റാർ താരമായ അശ്വിനെ കളിപ്പിക്കാനായി കഴിയാത്തത്തിൽ വിഷമമുണ്ട് എന്നും വിശദമാക്കി. പക്ഷേ ടീമിന്റെ ബാലൻസ് കൂടി പരിഗണിച്ചാണ് അശ്വിനെ ടീമിൽ ഉൾപെടുത്താതെയിരിക്കുന്നത് എന്നും പറഞ്ഞ കോഹ്ലി ടീമിന്റെ ബാലൻസ് കൂടി പ്രധാനമാണ് എന്നും വിശദമാക്കി.
“ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ നാല് ഇടംകയ്യൻ ബാറ്റ്‌സ്മാന്മാർ ഉണ്ട്. കൂടെ ഇടംകയ്യൻ താരങ്ങൾക്ക് എതിരെ മികച്ച ട്രാക്ക് റെക്കോർഡാണ് ജഡേജക്കുള്ളത്.4 ഫാസ്റ്റ് ബൗളർമാർ ഈ മത്സരത്തിൽ പന്തെറിയുന്ന സാഹചര്യത്തിൽ ടെസ്റ്റിന്റെ അവസാന ദിനങ്ങളിൽ അടക്കം രവീന്ദ്ര ജഡേജക്ക് അനുകൂലമായ ഘടകമായി അത് മാറുമെന്നും തോന്നുന്നുണ്ട് “വിരാട് കോഹ്ലി നിലപാട് വ്യക്തമാക്കി.
ഇന്ത്യൻ പ്ലേയിംഗ് ഇലവൻ :രോഹിത് ശർമ, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി, ചേതേശ്വർ പൂജാര, അജിഖ്യ രഹാനെ, റിഷാബ് പന്ത്, ജഡേജ, ജസ്‌പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, താക്കൂർ