വീണ്ടും സർപ്രൈസ് പരിശീലകൻ : ഇന്ത്യൻ വിമൻസ് ടീമിൽ ബിസിസിഐയുടെ ശക്തമായ ഇടപെടൽ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. വീണ്ടും വനിതാ ക്രിക്കറ്റ് ടീം പരിശീലകനെ   മാറ്റിയ ബിസിസിഐ നടപടി ക്രിക്കറ്റ് ലോകത്തും ചർച്ചയാകുന്നു .ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി മുൻ ശിവസുന്ദർ ദാസിനെ തിരഞ്ഞെടുത്തതായി ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു .ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻ ടെസ്റ്റ് ഓപ്പണിങ് താരമാണ് ശിവസുന്ദർ ദാസ് .

ദിവസങ്ങൾ മുൻപ് വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി രമേശ് പവാറിനെ ബിസിസിഐ നിയമിച്ചതും ഏറെ ചർച്ചയായിരുന്നു .കഴിഞ്ഞ വർഷം ചില സീനിയർ താരങ്ങളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് വനിതാ ടീമിന്റെ മുഖ്യ പരിശീലകന്റെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട താരമാണ് പവാർ .രാഹുല്‍ ദ്രാവിഡിന് കീഴില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലകനായി സേവനമനുഷ്ഠിക്കുന്ന ശിവസുന്ദർ ദാസ് ഇന്ത്യൻ ടീമിലെ മുൻ വിക്കറ്റ് കീപ്പർ കൂടിയായിരുന്നു .

അതേസമയം ശിവസുന്ദർ ദാസിന്റെ നിയമനത്തോടൊപ്പം വനിതാ ടീമിലെ എല്ലാ വിവാദങ്ങളും അവസാനിച്ചു എന്നാണ് ബിസിസിഐ വിലയിരുത്തൽ . മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് കൂടി ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട് എന്നാണ് സൂചന . വനിതാ ബാറ്റിംഗ് പരിശീലകനായി തന്നെ ബിസിസിഐ  തിരഞ്ഞെടുത്തതിൽ ശിവസുന്ദർ ദാസ് ബിസിസിഐ അധ്യക്ഷൻ ഗാംഗുലിക്കും ഒപ്പം രാഹുൽ ദ്രാവിഡിനും വളരെ  നന്ദി പറഞ്ഞതും ഏറെ ശ്രദ്ധേയമായി .

ഇന്ത്യക്കായി 23 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ദാസ് 34.89 ശരാശരിയില്‍ 1326 റണ്‍സ് നേടി. രണ്ട് സെഞ്ചുറിയും ഒമ്പത് അര്‍ധ സെഞ്ചുറിയും കരിയറിൽ താരം അടിച്ചെടുത്തിട്ടുണ്ട് .ഒപ്പം നാല് ഏകദിന മത്സരങ്ങൾ കളിച്ച താരം 39 റൺസ് നേടി .ആഭ്യന്തര ക്രിക്കറ്റില്‍ 180 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 38.68 ശരാശരിയില്‍ 10,908 റൺസാണ് താരത്തിന്റെ സമ്പാദ്യം.

Previous articleലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സമനിലയിലായാലോ : ഞെട്ടിക്കുന്ന ഐസിസി മറുപടി ഇപ്രകാരം
Next articleതോൽവിക്ക് പിന്നാലെ വധഭീഷണി : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ ഡുപ്ലെസിസിന്റെ വെളിപ്പെടുത്തൽ