തോൽവിക്ക് പിന്നാലെ വധഭീഷണി : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ ഡുപ്ലെസിസിന്റെ വെളിപ്പെടുത്തൽ

ലോകമൊട്ടാകെ ഏറെ ആരാധകരുള്ള കായിക വിനോദമാണ് ക്രിക്കറ്റ് .ഇപ്പോൾ ഈ കോവിഡ് വ്യാപന സാഹചര്യത്തിലും ക്രിക്കറ്റ് പരമ്പരകൾ ശക്തമായ സുരക്ഷ മാർഗങ്ങൾ പിന്തുടർന്നാണ് മുൻപോട്ട് പോകുന്നത് .ക്രിക്കറ്റ് കരിയറിലെ അപൂർവ്വ അനുഭവങ്ങൾ തുറന്ന് പറയുന്ന തിരക്കിലാണ് പ്രമുഖ താരങ്ങളിപ്പോൾ .
ഇത്തരത്തിൽ മുൻ സൗത്താഫ്രിക്കൻ നായകനും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വിശ്വസ്ത താരമായ ഫാഫ് ഡുപ്ലെസിന്റെ ഒരു അനുഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച .

201ലെ ഏകദിന ലോകകപ്പില്‍ നിന്ന് കരുത്തരായ  ദക്ഷിണാഫ്രിക്ക ക്വാർട്ടർ ഫൈനലിൽ പുറത്തായത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു .ഇന്ത്യ കിരീടം ഉയർത്തിയ ആ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ തോൽപ്പിച്ച ഏക ടീമാണ് സൗത്താഫ്രിക്ക .ധാക്കയിൽ നടന്ന കിവീസ് എതിരായ ക്വാർട്ടർ ഫൈനലിൽ 49 റൺസിനാണ് അന്ന്  ഡുപ്ലെസിസ് സംഘവും തോറ്റത് .ഏറെ ദയനീയ തോൽവിക്ക് ശേഷം നേരിട്ട ഒരു ഭീഷണിയെ കുറിച്ചാണ് ഡുപ്ലെസിസ് ഇപ്പോൾ മനസ്സ് തുറക്കുന്നത് .

സൗത്താഫ്രിക്കൻ താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “അന്ന് മത്സരശേഷം ഞാൻ വലിയ തോതിൽ  വധഭീഷണി നേരിട്ടിരുന്നു .എനിക്ക് മാത്രമല്ല ഭാര്യക്കും സമാന അനുഭവം ഉണ്ടായി .സോഷ്യൽ മീഡിയയിൽ നിന്നടക്കം ഉണ്ടായ ഈ ഒരു ദുരനുഭവം എന്നെ കരിയറിൽ പിന്നീട്  ആളുകളിൽ നിന്ന് ഒതുങ്ങി ജാഗ്രതയോടെ മുൻപോട്ട് പോകുവാൻ പ്രേരിപ്പിച്ചു .എല്ലാ പ്രമുഖ താരങ്ങളും ഇത്തരം  അനുഭവത്തിലൂടെ ഉറപ്പായും കടന്ന് പോയിരിക്കും ” മുൻ സൗത്താഫ്രിക്കൻ നായകൻ തന്റെ അനുഭവം വിശദമാക്കി .