വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഇന്ത്യയുടെ പ്രധാന ബോളര്‍മാരുടെ അഭാവത്തില്‍ മുഹമ്മദ് സിറാജാണ് ബോളിംഗ് ഓപ്പണ്‍ ചെയ്തു. ആദ്യ ഓവറില്‍ ഷായി ഹോപ്പിനെതിരെ മെയ്ഡന്‍ ഓവറിലൂടെയാണ് തുടക്കമിട്ടത്.
എന്നാല്‍ മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികളിലൂടെ ഷായി ഹോപ്പ് തന്റെ അക്കൗണ്ട് ഓപ്പണ്‍ ചെയ്തു. എന്നാല്‍ നാലാം പന്തില്‍ ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇന്‍സൈഡ് ഇഡ്ജായി സ്റ്റംപില്‍ കൊള്ളുകയായിരുന്നു. 10 പന്തില്‍ 8 റണ്ണാണ് ഷായി ഹോപ്പ് നേടിയത്. വിക്കറ്റ് നേടിയതിനു പിന്നാലെ റൊണാള്‍ഡോയുടെ സെലിബ്രേഷനും മുഹമ്മദ് സിറാജ് നടത്തി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്തു. ദീപക്ക് ഹൂഡ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. സ്ഥിരം ഓപ്പണര്‍ ധവാന് കോവിഡായിതിനാല് ഇഷാന് കിഷനാണ് ഇന്ത്യന്‍ ഓപ്പണര്‍
India (Playing XI): Rohit Sharma(c), Ishan Kishan, Virat Kohli, Rishabh Pant(w), Suryakumar Yadav, Deepak Hooda, Washington Sundar, Shardul Thakur, Yuzvendra Chahal, Prasidh Krishna, Mohammed Siraj
West Indies (Playing XI): Brandon King, Shai Hope(w), Shamarh Brooks, Darren Bravo, Nicholas Pooran, Kieron Pollard(c), Jason Holder, Fabian Allen, Alzarri Joseph, Kemar Roach, Akeal Hosein