ദില്‍ സ്കൂപ് പാളി. വിക്കറ്റ് വലിച്ചെറിഞ്ഞ് ശുഭ്മാന്‍ ഗില്‍

പോർട്ട് ഓഫ് സ്പെയിനിൽ, വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 312 റൺസിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലേ ശിഖാര്‍ ധവാനെ നഷ്ടമായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന ഗില്‍ – ശ്രേയസ്സ് അയ്യര്‍ സംഖ്യമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ശുഭ്മാന്‍ ഗില്‍ ഏറ്റവും വിചിത്രമായ രീതിയിലാണ് അദ്ദേഹം തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞത്. 16-ാം ഓവറിലായിരുന്നു സംഭവം. കൈൽ മേയേഴ്‌സിന്റെ സ്ലോ ലെങ്ത് ഡെലിവറിക്കെതിരെ സ്കൂപ്പ് ഷോട്ട് കളിക്കാനാണ് ശ്രമിച്ചത്. ശ്രീലങ്കൻ ഇതിഹാസം തിലകരത്‌നെ ദിൽഷൻ ലോക ക്രിക്കറ്റിന് പരിചയപ്പെടുത്തിയ ‘ദിൽസ്‌കൂപ്പ്’ നടപ്പിലാക്കാനാണ് ഇന്ത്യൻ യുവ താരം നോക്കിയത്.

343166

പക്ഷേ ബാറ്റിന്‍റെ എഡ്ജില്‍ തട്ടി അനായാസ ക്യാച്ച് ബോളര്‍ക്ക് തന്നെ നല്‍കി. 49 പന്തിൽ അഞ്ച് ബൗണ്ടറികളുമായി 43 റൺസ് നേടിയയാണ് ഗിൽ പവലിയനിലേക്ക് തിരിച്ചു നടന്നത്.

10 പന്തുകൾക്ക് ശേഷം മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് കെയ്ല്‍ മയേഴ്സ് വീഴ്ത്തി, സൂര്യകുമാർ യാദവിനെ വെറും ഒമ്പത് റൺസിന് പുറത്താക്കി. എന്നാൽ അയ്യർ സഞ്ജു സാംസണുമായി ചേർന്ന് മികച്ച രീതിയിൽ 99 റൺസ് കൂട്ടുകെട്ടുണ്ടാക്കി, ഇരുവരും യഥാക്രമം അർദ്ധ സെഞ്ചുറികൾ നേടി. പിന്നീട് അക്സര്‍ പട്ടേലിന്‍റെ വെടിക്കെട്ട് പ്രകടനം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു

Previous articleഅവസരം കൊടുക്കൂ. സഞ്ചു സാംസണ്‍ തകര്‍ക്കും. തനിക്ക് വിശ്വാസമുണ്ടെന്ന് പാക്ക് താരം
Next articleഎന്തുകൊണ്ടാണ് ലോകകപ്പ് ഇന്ത്യക്ക് നഷ്ടമായത് ? കാരണം പറഞ്ഞ് രവി ശാസ്ത്രി