ലോക റെക്കോർഡുമായി ശുഭ്മാൻ ഗിൽ. വമ്പൻ താരങ്ങളെ മറികടന്ന് 2000 ക്ലബ്ബിൽ.

F9DC2vWacAAHd57 scaled

ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ശുഭമാൻ ഗിൽ. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 2000 റൺസ് സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് മത്സരത്തിലൂടെ ഗിൽ സ്വന്തമാക്കിയിരിക്കുന്നത്. കേവലം 38 ഏകദിന ഇന്നിംഗ്സുകളിൽ നിന്നാണ് ഗിൽ 2000 റൺസ് പൂർത്തീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയെ മറികടന്നാണ് ഗിൽ ഈ സുവർണ്ണനേട്ടം സ്വന്തമാക്കിയത്. ഹാഷിം അംല തന്റെ ഏകദിന കരിയറിൽ 40 ഇന്നിംഗ്സുകളിൽ നിന്നായിരുന്നു 2000 റൺസ് പൂർത്തീകരിച്ചത്.

45 മത്സരങ്ങളിൽ നിന്ന് 2000 റൺസ് ക്ലബ്ബിലെത്തിയ സഹീർ അബ്ബാസ്, കെവിൻ പീറ്റേഴ്സൺ, ബാബർ ആസാം, വാൻ ഡർ ഡസൻ എന്നിവരാണ് ഈ ലിസ്റ്റിൽ മറ്റു സ്ഥാനങ്ങളിൽ വരുന്നത്. മാത്രമല്ല ഏകദിന ക്രിക്കറ്റ് 2000 റൺസ് പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കാനും ഗില്ലിന് സാധിച്ചിട്ടുണ്ട്. നിലവിൽ സച്ചിൻ ടെണ്ടുൽക്കറാണ് ഈ ലിസ്റ്റിൽ ഒന്നാമത്. 20 വർഷവും 354 ദിവസവും പ്രായമുള്ള സമയത്താണ് സച്ചിൻ തന്റെ ഏകദിന കരിയറിലെ 2000 റൺസ് പൂർത്തീകരിക്കുന്നത്.

Fastest to 2000 ODI runs (by innings taken)
38 – Shubman Gill
40 – Hashim Amla
45 – Zaheer Abbas
45 – Kevin Pietersen
45 – Babar Azam
45 – Rassie van der Dussen

Read Also -  പാകിസ്ഥാനെതിരെ ഇന്ത്യ ആ താരത്തെ ഇറക്കണം. തന്ത്രം മെനഞ്ഞ് ആകാശ് ചോപ്ര

22 വർഷവും 51 ദിവസവും പ്രായമുള്ളപ്പോൾ ഏകദിന കരിയറിലെ 2000 റൺസ് പൂർത്തീകരിച്ച യുവരാജ് സിംഗ് ആണ് ലിസ്റ്റിൽ രണ്ടാമൻ. ഇപ്പോൾ 24 വർഷവും 44 ദിവസവും പ്രായമുള്ളപ്പോഴാണ് ഗിൽ 2000 റൺസ് പൂർത്തീകരിച്ചത്. ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനക്കാരനായാണ് ഗിൽ ഇടം പിടിച്ചത്. എന്തായാലും ഗില്ലിനെ സംബന്ധിച്ച് ഒരു സുവർണ്ണ നേട്ടം തന്നെയാണ് മത്സരത്തിൽ കൊയ്തിരിക്കുന്നത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡിനായി തകർപ്പൻ പ്രകടനം തന്നെയായിരുന്നു മുൻനിര ബാറ്റർമാർ കാഴ്ചവച്ചത്.

ന്യൂസിലാൻഡിനായി ഡാരിൽ മിച്ചൽ മത്സരത്തിൽ സെഞ്ച്വറി നേടുകയുണ്ടായി. 127 പന്തുകളിൽ 9 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 130 റൺസാണ് മിച്ചൽ നേടിയത്. 87 പന്തുകളിൽ 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം 75 റൺസ് നേടിയ രവീന്ദ്ര മിച്ചലിന് മികച്ച പിന്തുണ നൽകി. ഇങ്ങനെ ന്യൂസിലാൻഡ് നിശ്ചിത 50 ഓവറുകളിൽ 273 എന്ന സ്കോറിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കം തന്നെയാണ് രോഹിത് ശർമയും ഗില്ലും നൽകിയിരിക്കുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കി പോയ്ന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തുക എന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുൻപിലുള്ളത്.

Scroll to Top