ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരക്ക് തുടക്കം.കാൻപൂരിലെ ടെസ്റ്റിൽ ടോസ് ഭാഗ്യം ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെക്ക് ഒപ്പം നിന്നപ്പോൾ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ ടീമിലേക്ക് അക്ഷർ പട്ടേൽ, അശ്വിൻ, ജഡേജ എന്നിവർക്ക് സ്പിന്നർ റോളിൽ അവസരം ലഭിച്ചപ്പോൾ ഉമേഷ് യാദവിന് ഒപ്പം സീനിയർ താരമായ ഇഷാന്ത് ശർമ്മയാണ് പേസ് ബൗളിംഗ് ചുമതലയിലേക്ക് എത്തിയത്. വിരാട് കോഹ്ലിയുടെ അഭാവത്തിൽ നാലാം നമ്പറിലേക്ക് യുവ താരം ശ്രേയസ് അയ്യർക്ക് അവസരം ലഭിച്ചത് ഏറെ ശ്രദ്ധേയമായി.
ഏകദിന, ടി :20 ക്രിക്കറ്റിൽ മികച്ച ഫോം തുടരുന്ന ശ്രേയസ് അയ്യർക്ക് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിനായുള്ള അവസരമാണ് ലഭിച്ചത്. നാല് വർഷത്തിനു ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് കൂടി എത്തിയ താരം മിഡിൽ ഓർഡറിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അടക്കം ഏറെ പ്രതീക്ഷകളോടെ കാണുന്നത്.നേരത്തെ ഇന്ത്യൻ എ ടീമിനോപ്പം നായകനായി ശ്രേയസ് അയ്യർ കളിച്ചപ്പോൾ കോച്ചിന്റെ റോളിൽ ദ്രാവിഡ് പ്രവർത്തിച്ചിരുന്നു. താരം പരിക്കിൽ നിന്നും മുക്തി നേടി ഇത്തവണത്തെ ഐപിഎല്ലിൽ കൂടിയാണ് പൂർണ്ണ ഫിറ്റ്നസ് നേടിയത്.
അതേസമയം ടോസ് മുൻപായി ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്ക്കർ കൈകളിൽ നിന്നാണ് ശ്രേയസ് അയ്യർ ടെസ്റ്റ് ക്യാപ്പ് വാങ്ങിയത്. ഹെഡ് കോച്ച് ദ്രാവിഡ്, സഹ താരങ്ങൾ എല്ലാം തന്നെ സന്നിഹിതമായ ചടങ്ങിൽ ശ്രേയസ് അയ്യർക്ക് ഉപദേശം നൽകാനും സുനിൽ ഗവാസ്ക്കർ തയ്യാറായി. കൂടാതെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ഒപ്പം അൽപ്പ നേരം ശ്രേയസ് അയ്യർക്ക് ഒപ്പം ചിലവഴിച്ചു
ഇന്ത്യൻ ടീം : Shubman Gill, Mayank Agarwal, Cheteshwar Pujara, Ajinkya Rahane(c), Shreyas Iyer, Wriddhiman Saha(w), Ravindra Jadeja, Axar Patel, Ravichandran Ashwin, Ishant Sharma, Umesh Yadav