ന്യൂസിലന്‍റ് പരമ്പരക്ക് ശേഷം ഇനി നടക്കുക സൗത്താഫ്രിക്കന്‍ സീരിസാണ്. ഡിസംമ്പര്‍ 26 ന് നടക്കുന്ന ടെസ്റ്റ് പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുന്നത്. പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് വൈകാതെ പ്രഖ്യാപിക്കും. വീരാട് കോഹ്ലിയുടെ ഏകദിന ക്യാപ്റ്റനന്‍സി, രോഹിത് ശര്‍മ്മയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍സി, ഈഷാന്ത് ശര്‍മ്മയുടെ പരിക്ക് എന്നിവ സ്ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ പ്രധാന ചര്‍ച്ചയാകും.
ഇപ്പോഴിതാ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഒരു മാറ്റത്തിനു നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ്. കാണ്‍പൂര്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യര്‍ പകരക്കാരനാവണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.
” ശ്രേയസ്സ് അന്ന് മനോഹരമായി കളിച്ചു തന്‍റെ കഴിവ് പുറത്തെടുത്തു. മധ്യനിരയില്‍ ലഭിച്ച അവസരം ശ്രേയസ്സ് മുതലാക്കി. അയ്യരുമായി മുന്നോട്ട് പോവണമെന്നാണ് എന്റെ അഭിപ്രായം. രഹാനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഉണ്ടാവുമോ എന്ന് പോലു അറിയില്ല. എന്നാര്‍ ശ്രേയസ് അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.” ഹര്‍ഭജന്‍ പറഞ്ഞു.
കാണ്‍പൂരില്‍ നടന്ന ടെസ്റ്റില്‍ ശ്രേയസ്സ് അയ്യര്‍ സെഞ്ചുറി നേടിയിരുന്നു. രഹാനയാകട്ടെ ചെറിയ സ്കോറിനു പുറത്താവുകയും ചെയ്തു. അതേ സമയം 35, 4 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്‌കോറുകള്‍. പരിക്ക് കാരണം രഹാനയെ മുംബൈ ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു.