ഇന്ത്യന്‍ മിഡിൽ ഓർഡർ ബാറ്റര്‍ ശ്രേയസ് അയ്യർ, രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ 1000 റൺസ് എന്ന നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി. ജൂലൈ 22 വെള്ളിയാഴ്ച ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിലെ ക്യൂൻസ് പാർക്ക് ഓവലിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പോരാട്ടത്തിലാണ് ശ്രേയസ്സ് അയ്യര്‍ ഈ നേട്ടം പൂര്‍ത്തിയാക്കിയത്. കാൽമുട്ടിന് പരിക്കേറ്റ രവീന്ദ്ര ജഡേജ മത്സരങ്ങളിൽ നിന്ന് പുറത്തായതിനെ തുടർന്ന് ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ശിഖർ ധവാന്റെ വൈസ് ക്യാപ്റ്റന്‍ ആയതും ശ്രേയസ് അയ്യരായിരുന്നു
വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ മികച്ച അർദ്ധ സെഞ്ച്വറി നേടിയ യുവ ഓപ്പണർ ശുഭ്മാൻ ഗില്‍ പുറത്തായതിനു ശേഷമാണ് അയ്യർ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 71, 65, 70, 53, 7, 80, എന്നീ സ്‌കോറുകളാണ് സ്കോര്‍ ചെയ്തത്. ഇത്തവണെയും താരം മോശമാക്കിയില്ല. 57 പന്തിൽ 5 ഫോറും 2 സിക്‌സും ഉൾപ്പെടെ 54 റൺസ് നേടിയ അദ്ദേഹം 36-ാം ഓവറിൽ ഗുഡകേഷ് മോട്ടിയുടെ പന്തിലാണ് പുറത്തായത്.
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരങ്ങൾ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഈ പരമ്പര നയിക്കുന്ന ശിഖർ ധവാനും ആണ്. ഏകദിനത്തിൽ 24 ഇന്നിങ്‌സുകളിൽ നിന്നാണ് ധവാനും കോഹ്‌ലിയും 1000 റൺസ് തികച്ചത്. 25 ഇന്നിംഗ്സുകളിൽ നിന്നാണ് 27 കാരനായ അയ്യർ ഏകദിനത്തിൽ 1000 റൺസ് തികച്ചത്. നവ്‌ജ്യോത് സിംഗ് സിദ്ധുവിനൊപ്പമാണ് ശ്രേയസ്സ് അയ്യര്‍. 18 ഇന്നിംഗ്സില്‍ നിന്നും 1000 റണ്‍സ് നേടിയ ഫഖര്‍ സമാനാണ് ലോക റിക്കോഡ്
Player Name | Innings |
---|---|
വിരാട് കോലി | 24 |
ശിഖർ ധവാൻ | 24 |
നവജ്യോത് സിംഗ് സിദ്ധു | 25 |
ശ്രേയസ് അയ്യർ | 25 |
കെഎൽ രാഹുൽ | 27 |
എംഎസ് ധോണി | 29 |
അമ്പാട്ടി റായിഡു | 29 |
കൂടാതെ, ശ്രേയസ് അയ്യർ തന്റെ ആദ്യ 25 ഏകദിന ഇന്നിംഗ്‌സുകളിൽ 10 അർദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പെടെ 11 50+ സ്‌കോറുകൾ നേടിയിട്ടുണ്ട്. ഇന്ത്യക്കാരിൽ നവജ്യോത് സിംഗ് സിദ്ദു മാത്രമാണ് ആദ്യ 25 ഏകദിന ഇന്നിംഗ്‌സുകളിൽ അയ്യരേക്കാൾ 50+ സ്‌കോർ നേടിയത്.
ആദ്യ 25 ഏകദിന ഇന്നിംഗ്‌സുകളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ 50+ സ്‌കോറുകൾ
Player | 50+ |
---|---|
നവജ്യോത് സിദ്ധു | 12 |
ശ്രേയസ് അയ്യർ | 11 |
വിരാട് കോലി | 10 |
ശിഖർ ധവാൻ | 9 |