കുറച്ച് ധൈര്യം കാണിക്കൂ…ഇന്ത്യയ കണ്ടു പഠിക്കണമെന്ന് മുന്‍ പാക്കിസ്ഥാന്‍ താരം

ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യക്കെതിരെ നേരിടുന്നതിനു മുന്‍പ് പാക്കിസ്ഥാന്‍ ടീം, നെതർലൻഡിനെതിരായ പരമ്പരക്കായി പോകും. പര്യടനത്തില്‍ ഫുള്‍ സ്ട്രെങ്ങ്ത്ത് ടീമിനെ തന്നെയാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. റാങ്കിങ്ങില്‍ പിന്നിലുള്ള ടീമിനെതിരെ ശക്തമായ ടീമിനെ അണി നിരത്തിയ പാക്കിസ്ഥാനെ വിമര്‍ശിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ ഡാനീഷ് കനേരിയ

യുവതാരങ്ങള്‍ക്ക് അവസരം നൽകാനും ഭാവിയിലേക്ക് അവരെ തയ്യാറാക്കാനും പാകിസ്ഥാൻ ഈ പര്യടനത്തിൽ ചില കളിക്കാരെ പരീക്ഷിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഉദാഹരണം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, അവര്‍ ഭാവിയിലേക്കാണ് നോക്കുന്നത്, അതുകൊണ്ടാണ് അവർ തങ്ങളുടെ യുവാക്കൾക്ക് അവസരം നൽകുന്നത്, എന്നാൽ മെന്‍ ഇന്‍ ഗ്രീന്‍ സമാനമായ രീതിയിൽ ചിന്തിക്കുന്നില്ല.

pakistan crikcet team

“ഇന്ത്യ ഭാവിയിലേക്കാണ് ഉറ്റുനോക്കുന്നത്. നിർഭാഗ്യവശാൽ, പാകിസ്ഥാൻ സമാനമായ രീതിയിൽ ചിന്തിക്കുന്നില്ല. ഒരു ബെഞ്ച് സ്‌ട്രെങ്ത് ഉണ്ടാക്കുന്നതിൽ ഊന്നൽ നൽകുന്നില്ല. അവരുടെ മാനസികാവസ്ഥ മാറ്റി കുറച്ച് ധൈര്യം കാണിക്കേണ്ടതുണ്ട്. നെതർലൻഡ്‌സ് പര്യടനത്തിൽ യുവതാരങ്ങള്‍ക്ക് അവസരം നൽകാമായിരുന്നു,” അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

വരാനിരിക്കുന്ന ടൂർണമെന്റിനായി ഇന്ത്യ മികച്ച തയ്യാറെടുപ്പിലാണ് എന്ന് കനേരിയ പറഞ്ഞു. “കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം പാകിസ്ഥാൻ വളരെ കുറച്ച് ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവർ ഏഴ് തവണ കളിച്ചു, ആറ് മത്സരങ്ങള്‍ ജയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ അവർ ഒരു വലിയ ടി20 മത്സരം കളിച്ചു, അതു തോറ്റു.
താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യ 24 മത്സരങ്ങൾ കളിച്ചു, 20 ഉം വിജയിച്ചു, അവർ കൂടുതലും അവരുടെ ബി, സി ടീമുകളിലാണ് കളിച്ചത്. രോഹിത് ശർമ്മ പറഞ്ഞതുപോലെ, ഇന്ത്യ ഒരു ബെഞ്ച് ശക്തി സൃഷ്ടിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.