“പോപ്പിന് മുമ്പിൽ ഇന്ത്യ വലഞ്ഞു. ഒരു ‘പ്ലാൻ ബി’ എങ്കിലും വേണ്ടിയിരുന്നു”. വിമർശനവുമായി മുൻ ഇന്ത്യൻ താരം.

olie pope

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം ശക്തമായ ആധിപത്യം തന്നെയാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറും മറികടന്ന് മൂന്നാം ദിവസം 126 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് നിരയിൽ സെഞ്ച്വറി സ്വന്തമാക്കിയ ഓലി പോപ്പാണ് മികച്ച പ്രകടനം പുറത്തെടുക്കുന്നത്.

മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 208 പന്തുകളിൽ 17 ബൗണ്ടറികളടക്കം 148 റൺസാണ് പോപ്പ് നേടിയത്. ഇത് ഇന്ത്യയെ മൂന്നാം ദിവസം പിന്നിലേക്ക് അടിക്കുകയുണ്ടായി. ഈ സമയത്ത് ഇന്ത്യയ്ക്ക് ഒരു പ്ലാൻ ബി ഉണ്ടാവേണ്ടതായിരുന്നു എന്നാണ് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ പറയുന്നത്. മാത്രമല്ല മൂന്നാം ദിവസം ചില പിഴവുകൾ ഇന്ത്യൻ ടീമിന്റെ ഭാഗത്തുനിന്ന് സംഭവിച്ചു എന്നും ഓജ പറയുകയുണ്ടായി.

pope

“മൂന്നാം ദിവസം ഇന്ത്യ തങ്ങളുടെ ഫീൽഡിങ് ക്രമീകരണങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുത്തണമായിരുന്നു. പല സമയത്തും ഇംഗ്ലണ്ട് കൂട്ടുകെട്ടുകൾ കെട്ടിപ്പടുത്ത് കരുത്താർജിച്ചു വന്നു. ഈ സമയങ്ങളിലൊക്കെയും ഇന്ത്യൻ താരങ്ങളുടെ ആത്മവിശ്വാസം വളരെ താഴേക്ക് പോകുന്നതാണ് കാണാൻ സാധിച്ചത്.”

“ഇന്ത്യൻ മണ്ണിൽ ഏതെങ്കിലും ഒരു ടീം ഇത്തരത്തിൽ ഇന്ത്യയെ വെല്ലുവിളിക്കുന്നത് ഇത് ആദ്യമായാണ്. മറ്റേതെങ്കിലും ടീം മുൻപ് ഇത്തരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അതിനാൽ തന്നെ മത്സരത്തിന്റെ ഇനിയുള്ള ദിവസങ്ങളിൽ ഇന്ത്യ മെച്ചപ്പെട്ട ശരീരഭാഷ വെച്ചുപുലർത്തേണ്ടത് നിർണായകമാണ്.”- ഓജ പറയുന്നു.

Read Also -  ഗംഭീറിന് ഇതുവരെ എല്ലാം കൃത്യം, വ്യക്തം. കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു.

“മൂന്നാം ദിവസം ഇന്ത്യയെ സംബന്ധിച്ച് വളരെ കടുപ്പമേറിയ ദിവസം തന്നെയായിരുന്നു. ചൂടേറിയ അന്തരീക്ഷത്തിൽ ഇന്ത്യ ബുദ്ധിമുട്ടി. എന്നാൽ ആ സമയത്ത് ഇന്ത്യ വിക്കറ്റ് വീഴ്ത്തുന്നതിനും സാഹചര്യത്തിൽ മാറ്റം വരുത്തുന്നതിനുമാണ് എല്ലാവരും കാത്തിരുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ആ സാഹചര്യത്തിൽ അങ്ങനെ ചിലപ്പോൾ സംഭവിക്കാറില്ല.”

“പോപ്പ് കൃത്യമായി ഒരു സ്ഥാനം മത്സരത്തിൽ സൃഷ്ടിച്ചെടുത്തു. ശേഷം ഇംഗ്ലണ്ടിനെ മുൻപോട്ടു കൊണ്ടുപോവുകയാണ് ചെയ്തത്. ഇന്ത്യയും അത്തരത്തിലാണ് ശ്രമിക്കേണ്ടത്. പോപ്പ് ഇംഗ്ലണ്ടിനെ മുൻപോട്ടു കൊണ്ടുപോയ സമയത്ത് ഇന്ത്യയ്ക്ക് അത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നില്ല.”- ഓജ ചൂണ്ടിക്കാട്ടുന്നു.

“ഇംഗ്ലണ്ടിന്റെ ബാസ്ബോൾ തന്ത്രം ഇന്ത്യയെ സംശയത്തിലാക്കിയില്ല. പക്ഷേ ആ സമയത്ത് ഇന്ത്യയ്ക്ക് മറ്റൊരു പ്ലാൻ ഇല്ലായിരുന്നു എന്നതാണ് പ്രധാന പ്രശ്നം. മത്സരത്തിൽ പോപ്പ് റിവേഴ്സ് സ്വീപ്പും സ്വീപ്പ് ഷോട്ടും അടക്കമുള്ള തന്ത്രങ്ങൾ പ്രയോഗിച്ചു. ഈ സമയത്ത് ഇന്ത്യയ്ക്ക് ഒരു പ്ലാൻ ബി ആവശ്യമായിരുന്നു.

ബോളർമാർ കൃത്യമായി മത്സരം നിയന്ത്രിക്കേണ്ടത് ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ റണ്ണൊഴുക്ക് തടയാൻ ഇന്ത്യയെ സഹായിച്ചേനെ. ടെസ്റ്റ് ക്രിക്കറ്റിൽ എല്ലായിപ്പോഴും വിക്കറ്റുകൾ ലഭിക്കണമെന്നില്ല. എന്നാൽ ബോളിന്മേൽ കൃത്യമായി നിയന്ത്രണം പാലിക്കാൻ സാധിക്കണം.”- ഓജ പറഞ്ഞു വയ്ക്കുന്നു

Scroll to Top