റണ്ണൊന്നുമെടുക്കാതെ 6 വിക്കറ്റ് നഷ്ടം. ആദ്യ ദിനം തന്നെ ഇന്ത്യയും പുറത്ത്

virat fighting

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ വലിയൊരു അവസരം നഷ്ടപ്പെടുത്തി ഇന്ത്യ. മത്സരത്തിൽ ശക്തമായ ലീഡ് നേടാനുള്ള ഒരു അവസരമായിരുന്നു ഇന്ത്യയ്ക്ക് കൈവന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 55 റൺസിന് പുറത്താവുകയായിരുന്നു.

ശേഷം വലിയൊരു ലീഡ് കണ്ടെത്തി ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കാനുള്ള അവസരം ഇന്ത്യയ്ക്ക് എത്തി. എന്നാൽ ഇന്ത്യയുടെ മധ്യനിര ബാറ്റർമാരും വാലറ്റ ബാറ്റർമാരും പൂർണ്ണമായും പരാജയമായി മാറിയതോടെ ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ കേവലം 153 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇതോടെ മത്സരത്തിലേക്ക് ദക്ഷിണാഫ്രിക്ക തിരികെ എത്തിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്ക കാഴ്ചവച്ചത്. ഇന്ത്യൻ ബോളിങ്ങിൽ സിറാജ് മികവ് പുലർത്തിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. മത്സരത്തിൽ സിറാജ് 6 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇങ്ങനെ ദക്ഷിണാഫ്രിക്ക കേവലം 55 റൺസിന് പുറത്താകുകയാണ് ഉണ്ടായത്. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിലയിൽ കേവലം രണ്ടു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കണ്ടത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് രോഹിത് ശർമ നൽകിയത്. ഒരു ഏകദിന ശൈലിലാണ് രോഹിത് മത്സരത്തിൽ ബാറ്റ് വീശിയത്. ജയസ്വാളിനെ(0) തുടക്കത്തിൽ നഷ്ടപ്പെട്ടെങ്കിലും രോഹിത് ഇന്ത്യയ്ക്കായി മികവ് പുലർത്തി. മത്സരത്തിൽ 50 പന്തുകൾ നേരിട്ട രോഹിത് 39 റൺസ് ആണ് നേടിയത്.

ഒപ്പം മൂന്നാമനായി ക്രീസിലെത്തിയ ഗിൽ 55 പന്തുകളിൽ 36 റൺസുമായി മികച്ച പിന്തുണയും നൽകി. നാലാമനായി എത്തിയ വിരാട് കോഹ്ലിയും മികച്ച സംഭാവന തന്നെയാണ് ഇന്ത്യയ്ക്ക് നൽകിയത്. 59 പന്തുകൾ നേരിട്ട കോഹ്ലി 46 റൺസാണ് മത്സരത്തിൽ നേടിയത്. ഇതോടെ ഇന്ത്യ മികച്ച ഒരു നിലയിലേക്ക് എത്തുകയായിരുന്നു. മത്സരത്തിൽ 153ന് 4 എന്ന ശക്തമായ നിലയിൽ നിൽക്കുമ്പോഴാണ് ഇന്ത്യക്ക് വലിയൊരു ദുരന്തം ഉണ്ടായത്.

പിന്നീട് ഇന്ത്യയുടെ ബാറ്റർമാർ അമ്പെ പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്. മധ്യനിര ബാറ്റർമാർക്കും വാലറ്റ ബാറ്റർമാർക്കും ഇന്ത്യയ്ക്കായി ഒരു റൺപോലും കൂട്ടിച്ചേർക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ കേവലം 153 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. അവസാന 6 വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായത് 0 റൺസിനാണ്.

Read Also -  "ഈ സാഹചര്യമായിരുന്നു എനിക്കാവശ്യം, റിങ്കുവും നിതീഷും കസറി", പ്രശംസകളുമായി സൂര്യകുമാർ യാദവ്.

ഇത് മത്സരത്തിൽ ഇന്ത്യയെ വേട്ടയാടും എന്നത് ഉറപ്പാണ്. 200ന് മുകളിൽ ഒരു ലീഡ് കണ്ടെത്തി മത്സരം പിടിച്ചെടുക്കാനുള്ള വലിയ അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ നിരയിൽ പേസർമാരായ റബാഡ, എങ്കിടി, ബർഗർ എന്നിവർ 3 വിക്കറ്റുകൾ വീതം വീഴ്ത്തിയിട്ടുണ്ട്. ആദ്യ ഇന്നിങ്സിന് ശേഷം 98 റൺസിന്റെ ലീഡാണ് ഇന്ത്യക്ക് ഉള്ളത്

Batsman Dismissal Runs Balls
Yashasvi Jaiswal b Rabada 0 7
Rohit Sharma (c) c Marco Jansen b Nandre Burger 39 50
Shubman Gill c Marco Jansen b Nandre Burger 36 55
Virat Kohli c Markram b Rabada 46 59
Shreyas Iyer c Verreynne b Nandre Burger 0 2
KL Rahul (wk) c Verreynne b Lungi Ngidi 8 33
Ravindra Jadeja c Marco Jansen b Lungi Ngidi 0 2
Jasprit Bumrah c Marco Jansen b Lungi Ngidi 0 2
Mohammed Siraj run out (Nandre Burger) 0 1
Prasidh Krishna c Markram b Rabada 0 3
Mukesh Kumar not out 0 0
Extras 24 (b 4, lb 10, w 5, nb 5)
Total 153 (10 wkts, 34.5 Ov)

17-1 (Yashasvi Jaiswal, 2.1), 72-2 (Rohit Sharma, 14.2), 105-3 (Shubman Gill, 20.6), 110-4 (Shreyas Iyer, 22.2), 153-5 (KL Rahul, 33.1), 153-6 (Ravindra Jadeja, 33.3), 153-7 (Jasprit Bumrah, 33.5), 153-8 (Virat Kohli, 34.2), 153-9 (Mohammed Siraj, 34.4), 153-10 (Prasidh Krishna, 34.5)

Scroll to Top