ശ്രീലങ്കക്ക് എതിരായ ഒന്നാം ടി :20യിൽ വൻ ജയം സ്വന്തമാക്കി രോഹിത് ശർമ്മയും സംഘവും ഒരിക്കൽ കൂടി ടി :20 പരമ്പരയിൽ അധിപത്യം ഉറപ്പാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയാണ് ഇന്ത്യൻ ടീം ജയം ഉറപ്പാക്കിയത്. വെസ്റ്റ് ഇൻഡീസ് എതിരായ അവസാന ടി :20യിൽ കളിച്ച ഇന്ത്യൻ ടീമിൽ നിന്നും ആറ് മാറ്റങ്ങള്‍ കൊണ്ടുവന്ന രോഹിത് ശർമ്മയും സംഘവും നാളെ നടക്കുന്ന രണ്ടാം ടി :20യിലും ജയം നേടി ടി :20 പരമ്പരയും റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും ഉറപ്പിക്കാനാണ് നോക്കുന്നത്.
എന്നാൽ ഇന്നലെ മത്സരത്തിൽ പേസർ ജസ്‌പ്രീത് ബുംറയുടെ ടീമിലേക്കുള്ള തിരിച്ചു വരവ് കൂടി കാണാൻ സാധിച്ചു.വിശ്രമത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് എത്തിയ ബുംറ ഇന്നലെ 3 ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയെങ്കിലും വിക്കറ്റുകൾ ഒന്നും തന്നെ വീഴ്ത്താൻ സാധിച്ചില്ല.
അതേസമയം ഇപ്പോൾ ബുംറയെ കുറിച്ച് വളരെ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആശിഷ് നെഹ്‌റ.ബുംറയുടെ വർക്ക് ലോഡിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച മുൻ പേസർ എന്തുകൊണ്ടാണ് ഈ ടി :20 പരമ്പര ബുംറ കളിക്കുന്നത് എന്നുള്ള ചോദ്യവും ഉന്നയിച്ചു. “ഞാൻ യഥാർത്ഥത്തിൽ ഒരൽപ്പം ഷോക്കിലാണ്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ ടി :20 പരമ്പര കളിക്കുന്നത്. പ്രത്യേകിച്ചും ഇതിന് ശേഷം രണ്ട് ടെസ്റ്റ് മത്സര പരമ്പര കൂടി ഇന്ത്യൻ ടീം കളിക്കുന്നുണ്ടല്ലോ “നെഹ്‌റ സംശയം പ്രകടിപ്പിച്ചു.
“തീർച്ചയായും ഏതൊരു താരവും ടീം ഇന്ത്യക്കായി മാക്സിമം മത്സരങ്ങൾ കളിക്കാൻ ആഗ്രഹിക്കും. എന്നാൽ ഈ ദിനങ്ങളിൽ ബയോ ബബിളിനുമുള്ളിൽ അനേകം മത്സരങ്ങൾ നമ്മൾ ടീം കളിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബുംറ എന്തുകൊണ്ടാണ് ഈ ഒരു ടി :20 പരമ്പര കളിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കൂടാതെ ബുംറ ടീമിലേക്ക് വരുമ്പോൾ ഒരു മത്സരത്തിൽ മാത്രം അവസരം ലഭിച്ച ആവേശ് ഖാൻ, സിറാജ് എന്നിവർക്ക് പുറത്തേക്കായി പോകേണ്ടി വരും “നെഹ്‌റ അഭിപ്രായം വിശദമാക്കി.