ക്യാപ്റ്റൻസിയിൽ രാഹുൽ മെച്ചപ്പെടാൻ കാരണം വിരാട് കോഹ്‌ലി ; അക്തർ

images 2022 05 25T150942.669

ഇന്ത്യൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഭാവി നായകനായി വിലയിരുത്തപ്പെടുന്ന താരമാണ് കെ എൽ രാഹുൽ. ക്യാപ്റ്റൻസിയിൽ ആദ്യഘട്ടങ്ങളിൽ വലിയ വിമർശനം നേരിട്ട താരമിപ്പോൾ കയ്യടി നേടുകയാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ താരം മികച്ച പ്രകടനമാണ് ഓപ്പണിങ്ങിൽ കാഴ്ചവയ്ക്കുന്നത്.

ഐപിഎൽ അവസാനിക്കുന്നതോടെ തുടങ്ങുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് രാഹുലാണ്. അതിൽ നിന്നും തന്നെ രാഹുലിൻ്റെ ക്യാപ്റ്റൻസി സമീപകാലത്ത് നിന്നും വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമാണ്. ഇപ്പോഴിതാ രാഹുലിൻ്റെ ക്യാപ്റ്റൻസി മെച്ചപ്പെടാൻ കാരണം വിരാട് കോഹ്ലി ആണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാൻ പേസർ ശുഹൈബ് അക്ബർ.

images 2022 05 25T150933.659

“വിരാട് കോലി ഇന്ത്യന്‍ നായകനായിരിക്കുന്ന സമയത്ത് വലിയ പിന്തുണയാണ് രാഹുലിന് നല്‍കിയത്. രാഹുലിനെ ഓപ്പണറാക്കാനും ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമാക്കി മാറ്റാനും കോലിക്ക് സാധിച്ചു. ബുദ്ധിമാനായ താരമാണ് രാഹുല്‍. ഇന്ത്യന്‍ ടീമിലേയും ഐപിഎല്ലിലേയും അഭിവാജ്യ ഘടകമാണ് താനെന്ന് രാഹുല്‍ തെളിയിച്ചു.

images 2022 05 25T150937.318

ഐപിഎല്‍ മെഗാ ലേലത്തിനു മുന്നോടിയായി കെല്‍ രാഹുലിനെ ലക്നൗവാണ് സ്വന്തമാക്കിയത്. അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനെ പ്ലേയോഫില്‍ എത്തിക്കാനും കെല്‍ രാഹുലിനു കഴിഞ്ഞു. സീസണില്‍ 616 റണ്‍സുമായി മുന്നില്‍ നിന്നും നയിച്ചതും ക്യാപ്റ്റനാണ്.

See also  "ജൂറൽ അടുത്ത എംഎസ് ധോണി". വമ്പൻ പ്രശംസയുമായി ഇന്ത്യൻ ഇതിഹാസം.
Scroll to Top