ദിനേശ് കാർത്തിക് എൻ്റെ യുഗത്തിലെ കളിക്കാരനാണ്. അവൻ ശാരീരികമായും മാനസികമായും ശക്തനാണ്; ഷോയിബ് അക്തർ.

അസാമാന്യ പെർഫോമൻസിലൂടെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച താരമാണ് ദിനേശ് കാർത്തിക്. ഐപിഎൽ മെഗാ ലേലത്തിലൂടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ എത്തിയ താരം ആരും പ്രതീക്ഷിക്കാത്ത കളിയാണ് പുറത്തെടുത്തത്. എ ബി ഡിവില്ലിയേഴ്‌സ് കളമൊഴിഞ്ഞപ്പോൾ ഇത്തവണ ആ സ്ഥാനം കൈകാര്യം ചെയ്തത് ദിനേശ് കാർത്തിക് ആണ്.

15 മത്സരങ്ങളിൽ നിന്ന് 324 റൺസാണ് താരം നേടിയിരിക്കുന്നത്.187.28 ആണ് താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ്. ഡൽഹിക്കെതിരെ പുറത്താകാതെ നേടിയ 66 റൺസാണ് താരത്തിൻ്റെ ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ. 2006ലാണ് ദിനേശ് കാർത്തിക് 20-20യിൽ അരങ്ങേറിയത്. ഇപ്പോഴിതാ താരത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഷോയിബ് അക്തർ.

images 47 5

“ഒരാളുടെ സ്വകാര്യ ജീവിതത്തെ പറ്റി സംസാരിക്കുന്നത് ഞാനെപ്പോഴും ഒഴിവാക്കാറുള്ളതാണ്. ഇപ്പോൾ ഞാൻ സംസാരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് വെച്ചു കഴിഞ്ഞാൽ സ്വകാര്യജീവിതത്തിൽ അദ്ദേഹം ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്. പക്ഷേ അതിൽ നിന്നെല്ലാം തിരിച്ചുവന്ന അദ്ദേഹം നല്ല പെർഫോമൻസ് കാഴ്ചവച്ചു. അദ്ദേഹത്തിൻ്റെ സ്വകാര്യ ജീവിതത്തെ പറ്റി ഞാൻ കുറച്ചു വായിച്ചു. എനിക്ക് അദ്ദേഹത്തിൻറെ തിരിച്ചുവരവ് ഇഷ്ടപ്പെട്ടു. അവനെ ഞാൻ അഭിനന്ദിക്കുന്നു.

images 48 3

”ദിനേശ് കാർത്തിക് എൻ്റെ യുഗത്തിലെ കളിക്കാരനാണ്. അത് വലിയ കാര്യമാണ്. മാനസികമായും ശാരീരികമായും അവൻ ശക്തനാണ്. നല്ല കാര്യങ്ങൾ നല്ല മനുഷ്യർക്ക് മാത്രമേ സംഭവിക്കുകയുള്ളൂ. ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത് കാണുമ്പോൾ സന്തോഷം തോന്നുന്നു. എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു.”-അക്തർ പറഞ്ഞു.