എക്കാലത്തെയും മികച്ച എതിരാളിക്ക് വേഗം അസുഖം ഭേദമാകട്ടെ : ആശംസകളുമായി മുൻ പാക് താരം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ് വൈറസ് ബാധയേറ്റത്‌ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു . മുൻ താരത്തിന്റെ ആരോഗ്യത്തിനായി ഒട്ടേറെ പ്രമുഖർ ആശംസകൾ അറിയിച്ചിരുന്നു .
താരത്തിന് എത്രയും വേഗം രോഗ മുക്തിക്കായി ആശംസകൾ നേരുകയാണ് മുൻ പാക് താരം ഷോയിബ് അക്തർ .ക്രിക്കറ്റ് ലോകത്തും ഏറെ ചർച്ച ചെയ്യുകപ്പെടുകയാണ് അക്തറിന്റെ ട്വിറ്റർ പോസ്റ്റ് .

അസുഖബാധിതനായത് തന്റെ  എക്കാലത്തേയും തന്റെ ശക്തനായ എതിരാളി. അതെന്തായാലും അസുഖം പെട്ടന്ന് സുഖപ്പെട്ട് കളത്തിലിറങ്ങാൻ ആശംസകൾ നേരുന്നു  .കളിക്കളത്തിലെ എന്റെ എക്കാലത്തേയും എതിരാളിയെന്ന് സച്ചിനെ വിശേഷിപ്പിച്ചാണ് അക്തർ സന്ദേശമിട്ടത്. എത്രയും പെട്ടന്ന് അസുഖം  സുഖമാകട്ടെയെന്നും അക്തർ തന്റെ ആശംസ സന്ദേശത്തിൽ പറയുന്നു .

ഒരു കാലഘട്ടത്തിൽ  ക്രിക്കറ്റ് പോരാട്ടങ്ങളിൽ ഏറ്റവും അധികം ആരാധകർ  ആവേശത്തോടെ കണ്ട ഏറ്റുമുട്ടലാണ് സച്ചിൻ അക്തറെ പോരാട്ടങ്ങൾ.  ഇന്ത്യ : പാക് മത്സരങ്ങളിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട് .ബാറ്റിങ്ങിൽ സച്ചിൻ പല മത്സരങ്ങളിലും ഷോയിബ് അക്തറെ  റൺസിന്‌ അടിച്ചപ്പോൾ അക്തർ പല കളികളിലും സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് . അതിവേഗ പേസ് ബൗളിങ്ങിന് പ്രശസ്തനായ അക്തർ റാവൽപിണ്ടി എക്സ്പ്രസ്സ് എന്നാണ് ക്രിക്കറ്റ് ലോകത്ത്  അറിയപ്പെടുന്നത് സച്ചിനുമായി നല്ല സൗഹൃദം പുലർത്തുന്ന പാക് താരങ്ങൾ  എല്ലായ്‌പ്പോഴും സൗഹൃദം പുതുക്കാറുമുണ്ട്.