സ്ഥാന കയറ്റം കിട്ടി ! ബാംഗ്ലൂരിനെ തരിപ്പണമാക്കി ശിവം ഡൂബൈ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടരെ  4 തോല്‍വികള്‍ വഴങ്ങി എത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാംഗ്ലൂരിനെതിരെ കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി റോബിന്‍ ഉത്തപ്പയും ശിവം ഡൂബെയും ചേര്‍ന്നാണ് 200 നു മുകളില്‍ സ്കോര്‍ ഉയര്‍ത്തിയത്. 50 പന്തില്‍ 4 ഫോറും 9 സിക്സുമടക്കം 88 റണ്‍സാണ് ഉത്തപ്പ നേടിയത്.

നാലാം സ്ഥാനത്ത് ബാറ്റിംഗ് പ്രൊമോഷന്‍ കിട്ടി എത്തിയ ശിവം ഡൂബെയായിരുന്നു കൂട്ടത്തില്‍ അപകടകാരി. 46 പന്തില്‍ 5 ഫോറും 8 സിക്സുമടക്കം 95 റണ്‍സ് നേടി പുറത്താവതെ നിന്നു. ഒരു ഷോട്ടകലെയാണ് താരത്തിനു അര്‍ഹിച്ച സെഞ്ചുറി നഷ്ടമായത്. അവസാന പന്തില്‍ താരം സിക്സിനു ശ്രമിച്ചെങ്കിലും കണക്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ലാ. റോബിന്‍ ഉത്തപ്പയുമൊത്ത് 74 പന്തില്‍ 165 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

5e062b32 9917 456b 927f a8bb8b41209c

ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. ശിവം ഡൂബെയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ മുന്‍ ഫ്രാഞ്ചൈസി കൂടിയാണ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ – ചെന്നൈ മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറും ഇനി ശിവം ഡൂബെയുടെ പേരിലാണ്. 2011 ഫൈനലില്‍ മുരരളി വിജയുടെ റെക്കോഡിനൊപ്പമെത്തി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: Robin Uthappa, Ruturaj Gaikwad, Moeen Ali, Ambati Rayudu, Shivam Dube, Ravindra Jadeja(c), MS Dhoni(w), Dwayne Bravo, Chris Jordan, Maheesh Theekshana, Mukesh Choudhary

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: Faf du Plessis(c), Anuj Rawat, Virat Kohli, Glenn Maxwell, Dinesh Karthik(w), Shahbaz Ahmed, Wanindu Hasaranga, Josh Hazlewood, Mohammed Siraj, Suyash Prabhudessai, Akash Deep

Previous articleമാസ്സ് ഷോയുമായി ഉത്തപ്പ ; ബാറ്റില്‍ നിന്നും പിറന്നത് 9 സിക്സും 4 ഫോറും. കരിയറിലെ ഉയര്‍ന്ന സ്കോര്‍.
Next articleഈ പ്രായത്തിലും കളിയോടുള്ള സമീപനം. ഡൈവിങ്ങ് ക്യാച്ചുമായി അമ്പാട്ടി റായുഡു.