ഈ പ്രായത്തിലും കളിയോടുള്ള സമീപനം. ഡൈവിങ്ങ് ക്യാച്ചുമായി അമ്പാട്ടി റായുഡു.

ഐപിൽ പതിനഞ്ചാം സീസണിൽ ആദ്യത്തെ നാല് കളികളും വളരെ നിരാശജനകമായ പ്രകടനത്താൽ തോറ്റ ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. സീസണിലെ ആദ്യത്തെ ജയമാണ് ചെന്നൈ ടീം ബാംഗ്ലൂർ എതിരെ ഇന്ന് നേടിയതും. നിർണായക മത്സരത്തിൽ ബാറ്റ് കൊണ്ട് തിളങ്ങിയ ചെന്നൈ ടീം ആവേശ പോരാട്ടത്തിൽ ബാംഗ്ലൂരിനെതിരെ അവസാന ഓവറുകളിൽ ജയം പിടിച്ചെടുക്കുകയായിരുന്നു.

സീസണിലെ ഏറ്റവും ഉയർന്ന ടോട്ടൽ ചെന്നൈ ടീം നേടിയപ്പോൾ ചെന്നൈ ബൌളിംഗ് നിര ഒരുവേള സമ്മർദ്ദത്തിലായിയെങ്കിലും മിന്നും ഫീൽഡിങ് പ്രകടനം ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളിൽ നിന്നും സംഭവിച്ചു.

മത്സരത്തിൽ ബാറ്റ് കൊണ്ട് അവസരം ലഭിക്കാതിരുന്ന സീനിയർ താരമായ അമ്പാടി റായിഡു തന്റെ സൂപ്പർ ഫീൽഡിങ് മികവിനാൽ എല്ലാവരിലും വമ്പൻ ഞെട്ടൽ സൃഷ്ടിച്ചു. ബാംഗ്ലൂർ ഇന്നിങ്സിലെ പതിനാറാം ഓവറിൽ ജഡേജയുടെ ബോളിലാണ് ആകാശ് ദീപ് വിക്കെറ്റ് വീഴ്ത്താൻ സീസണിലെ ഏറ്റവും മികച്ച ക്യാച്ച് അമ്പാടി റായിഡു നേടിയത്.

524c856c 78f3 4cd9 9a8f 7dc5e00f81f4

ആകാശ് ദീപ് മുന്നോട്ട് അടിച്ച ബോളിൽ വലത്തേ സൈഡിലേക്ക് വമ്പൻ ഡൈവ് നടത്തിയാണ് അമ്പാട്ടി റായുഡു ക്യാച്ച് സ്വന്തമാക്കിയത്. വലത്തേ സൈഡിലേക്ക് ഉയർന്ന് ചാടി വായുവിൽ നിന്നുള്ള റായിഡു ക്യാച്ച് സഹതാരങ്ങളെ പോലും ഞെട്ടിച്ചു.

0049694c 1bc3 4826 a036 6d83a7fef89c

ലേലത്തില്‍ വയസ്സന്‍ താരങ്ങളെ തിരഞ്ഞു പിടിച്ച് സ്വന്തമാക്കുന്നു എന്ന് വിമര്‍ശനം കേള്‍ക്കുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഓരോ റണ്ണും വിലപ്പെട്ട ടി20 ഫോര്‍മാറ്റില്‍ പ്രായമായവര്‍ക്ക് ഫീല്‍ഡിങ്ങില്‍ ഓടി ചാടി പിടിക്കാനാവില്ലാ എന്നതാണ് കാരണം. എന്നാല്‍ ഇന്ന് 36 വയസ്സുകാരനായ റായുഡു ഈ ധാരണ പൊളിച്ചെഴുതി.