ഐപിഎൽ പ്ലേ ഓഫിൽ പ്രവേശിക്കാത്തതിന് ശിഖർ ധവാനെ തല്ലി അച്ഛൻ.

images 2022 05 25T234104.624

ഇത്തവണ പഞ്ചാബ് കിംഗ്സിന് വേണ്ടിയായിരുന്നു ശിഖർ ധവാൻ കളിച്ചത്. എല്ലാ ഐപിഎൽ സീസണുകളിലെ പോലെ തന്നെ ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചു. ഇത്തവണയും താരം നാന്നൂറിലധികം റൺസ് നേടി.
14 മത്സരങ്ങളിൽനിന്ന് മൂന്ന് അർദ്ധ സെഞ്ച്വറിയടക്കം 460 റൺസാണ് താരം നേടിയത്. മായങ്ക് അഗർവാൾ നയിച്ച പഞ്ചാബ് ടീമിന് ഇത്തവണ പ്ലേ ഓഫിൽ പ്രവേശിക്കാൻ സാധിച്ചില്ല. ആറാം സ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തത്.

post image c7eed0f

8.25 കോടി രൂപയ്ക്കാണ് ഐപിഎൽ മെഗാ ലേലത്തിലൂടെ ഡൽഹി ക്യാപിറ്റൽസിൽ നിന്നും പഞ്ചാബ് ധവാനെ സ്വന്തമാക്കിയത്. എല്ലാവരും പഞ്ചാബ് മാനേജ്മെൻ്റ് ധവാനെ ക്യാപ്റ്റനായി നിയമിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആ ഉത്തരവാദിത്വം മായങ്കിനെ ഏൽപ്പിക്കുകയായിരുന്നു പഞ്ചാബ്.

images 2022 05 25T234123.775

സോഷ്യൽ മീഡിയയിൽ സജീവമായ താരം എപ്പോഴും തമാശ നിറഞ്ഞ പോസ്റ്റുകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് താരം. പ്ലേ ഓഫിൽ പ്രവേശിക്കാത്തതിന് അച്ഛൻ തല്ലുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ് ഇപ്പോൾ ഈ വീഡിയോ.

See also  കൂകിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഹർദിക്കിനറിയാം. പിന്തുണയുമായി ഇഷാൻ കിഷൻ.
Scroll to Top