ഐപിഎല്ലില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്ന് ഡല്‍ഹി കാപിറ്റല്‍സ് വീണ്ടും വിജയവഴിയിൽ തിരികെയെത്തി.ഇന്നലെ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. വീണ്ടും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മോർഗനും സംഘവും ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ടീം 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ 82 റണ്‍സ് നേടിയ പൃഥ്വി ഷായാണ് ഡല്‍ഹിയുടെ വിജയ ശില്‍പി. ശിഖര്‍ ധവാന്‍ 46 റണ്‍സെടുത്തു .ഷാ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് .ഓപ്പണിങ്ങിൽ ധവാൻ : ഷാ ജോഡി 132 റൺസ് അടിച്ചെടുത്തിരുന്നു .
അതേസമയം ഇന്നലത്തെ മത്സരത്തിലെ ഇന്നിങ്‌സോടെ ഐപിഎല്ലിലെ വമ്പന്‍ നേട്ടത്തിന് അവര്‍ഹനായിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ശിഖര്‍ ധവാന്‍. ഇപ്പോൾ ഐപിൽ ചരിത്രത്തിലെ എക്കാലത്തെയും റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തേക്ക് ഇന്ത്യൻ ഓപ്പൺ കുതിച്ചിരിക്കുകയാണ്. ഐപിഎല്ലിലെ റൺ വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തിൽ നിന്നിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ സ്റ്റാർ ബാറ്റ്സ്മാൻ സുരേഷ് റെയ്നയെ ധവാൻ മറികടന്നു .
ഐപിൽ കരിയറിൽ 183 മത്സരങ്ങളിൽ നിന്നാണ് 34.86 ശരാശരിയില്‍ താരം 5508 റൺസ് അടിച്ചെടുത്തത് .റെയ്ന 5489 റൺസ് നേടിയിട്ടുണ്ട് .ഐപിൽ കരിയറിൽ 127.14 പ്രഹരശേഷിയിൽ റൺസ് അടിച്ചെടുക്കുന്ന ധവാൻ രണ്ട് സെഞ്ച്വറികളും 43 ഫിഫ്റ്റികളും സ്വന്തം പേരിലാക്കിയിട്ടുണ്ട് .നേരത്തെ ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിൽ കളിച്ചിട്ടുള്ള ധവാൻ ഐപിഎല്ലിൽ ഓപ്പണർ എന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ച താരം കൂടിയാണ് .