മാജിക്ക് സ്വിങ്ങുമായി ശിഖ പാണ്ഡെ :കണ്ണുതള്ളി ക്രിക്കറ്റ്‌ ലോകം

ക്രിക്കറ്റ്‌ ആരാധകർ എല്ലാവരും വളരെ ആകാംക്ഷയോടെ നോക്കി കാണുന്ന ഇന്ത്യ :ഓസ്ട്രേലിയ വനിതാ ടി :20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാം ടി :20യിൽ മികച്ച ജയവുമായി ഓസ്ട്രേലിയൻ ടീം. ഏറെ വാശി നിറഞ്ഞ രണ്ടാം ടി :20യിൽ നാല് വിക്കറ്റ് ജയമാണ് അവസാന ഓവറിൽ ഓസ്ട്രേലിയൻ വനിതകൾ നേടിയത്. നേരത്തെ ഏകദിന, ടെസ്റ്റ്‌ പരമ്പരകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീം ആദ്യ ടി :20 യിലും ജയിച്ചിരുന്നു. മാസ്മരിക ബൗളിംഗ് പ്രകടനവുമായി ഇന്ത്യൻ ടീം ഭീതി പരത്തി എങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ ഓസ്ട്രേലിയൻ ടീം ജയം കണ്ടെത്തി.42 റൺസുമായി ഓസ്ട്രേലിയ വനിതകൾക്കായി തിളങ്ങിയ താലിയ മഗ്രാത്താണ് ജയം ഒരുക്കിയത്.കൂടാതെ താരമാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

നേരത്തെ ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയൻ ടീം ആദ്യ ഓവറുകളിൽ തന്നെ ഇന്ത്യൻ ടീമിന്റെ പ്രധാന വിക്കറ്റുകൾ വീഴ്ത്തി. സ്മൃതി മന്ദാന (1), ഷഫാലി വർമ്മ (3),റിച്ചാ ഗോഷ് (2), റോഡ്രിഗ്ഗസ് (7)എന്നിവർ അതിവേഗം പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി. ശേഷം ഹർമൻപ്രീത് കൗർ (28 റൺസ് ) ദീപ്തി ശർമ്മ (16) എന്നിവർ മികച്ച ഒരു അടിത്തറ നൽകിയെങ്കിലും പിന്നീട് വന്ന പൂജ വസ്ത്രാക്കർ 26 ബോളിൽ 3 ഫോറും രണ്ട് സിക്സും അടക്കം വെടികെട്ട് ബാറ്റിങ് പുറത്തെടുത്തതാണ് ടീം സ്കോർ നൂറ്‌ കടത്തിയത്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയൻ ടീമിനും ആദ്യത്തെ ഓവർ തന്നെ തിരിച്ചടിയുടെയായി മാറി. സ്റ്റാർ ഓപ്പണർ ഹീലിയുടെ വിക്കറ്റ് രണ്ടാമത്തെ ബോളിൽ നഷ്ടമായി.

അതേസമയം ക്രിക്കറ്റ്‌ ലോകത്തെ വളരെ അധികം ഞെട്ടിച്ച ഒരു മാജിക്ക് ബോൾ ഇപ്പോൾ വ്യാപക പ്രചാരം നേടുകയാണ്. ഓസ്ട്രേലിയൻ ഇന്നിങ്സിലെ ആദ്യത്തെ ഓവറിലെ രണ്ടാം ബോളിൽ ഒരു മാജിക്ക് സ്വിങ്ങ് ബോളിലാണ് ഫാസ്റ്റ് ബൗളർ ശിഖാ പാണ്ഡെ ഓസ്ട്രേലിയൻ ഓപ്പണർ ഹീലി വിക്കറ്റ് വീഴ്ത്തി തെറിപ്പിച്ചത്. ഓഫ്‌ സ്റ്റമ്പ് വെളിയിലായി പിച്ച് ചെയ്ത ബൗൾ വളരെ അധികം സ്വിങ് ചെയ്താണ് അതിവേഗം കുറ്റി തെറിപ്പിച്ചത്. പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായി വളരെ അധികം സ്വിങ്ങ് ചെയ്ത ഈ ഒരു ബോൾ ബാറ്റ്‌സ്മാന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു.കൂടാതെ നൂറ്റാണ്ടിലെ ബോൾ എന്നാണ് ക്രിക്കറ്റ്‌ ലോകം ബോളിനെ വിശേഷിപ്പിക്കുന്നത്.

Previous articleടി :20 ലോകകപ്പിൽ ഇതാണ് പദ്ധതി :തുറന്ന് പറഞ്ഞ് സൂര്യകുമാർ യാദവ്
Next articleപ്രതീക്ഷയോടെ ഒരു ജനത ആ ലോകകപ്പിനെ ഉറ്റ് നോക്കുമ്പോൾ അവിടെ മുന്നിൽ നിൽക്കേണ്ടതും ഭയമെന്നത് രക്തത്തിലില്ലാത്ത ഈ യുവത്വം തന്നെയാണ്.