തുടര്‍ച്ചയായി അഞ്ച് സിക്സടിച്ച് വിന്‍ഡീസ് താരം. ബാറ്റിംഗ് ചൂടറിഞ്ഞ് യൂസഫ് പത്താന്‍

ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ തുടര്‍ച്ചയായി അഞ്ച് സിക്സ് നേടി വെസ്റ്റ് ഇന്‍ഡീസ് താരം റൂതർഫോർഡ്. ദുബായ് ക്യാപിറ്റൽസും ഡെസർട്ട് വൈപേഴ്സും തമ്മിൽ നടന്ന മത്സരത്തിലാണ് ഒരോവറില്‍ 5 സിക്സ് പിറന്നത്. മുൻ ഇന്ത്യൻ താരം യൂസഫ് പത്താനാണ് പന്തെറിഞ്ഞത്.

ഓവറിലെ ആദ്യ പന്തില്‍ സാം ബില്ലിംഗ്സ് സിംഗിള്‍ എടുത്ത് സ്ട്രൈക്ക് കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് അഞ്ച് പന്തിലും റൂതർഫോർഡ് സിക്സ് പറത്തിയത്.

മത്സരത്തിൽ ആദ്യ മൂന്ന് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി തൻ്റെ നാലാം ഓവർ 31 റണ്‍സാണ് പത്താന്‍ വഴങ്ങിയത്. മത്സരത്തിൽ 23 പന്തിൽ 6 സിക്സ് ഉൾപ്പടെ 50 റൺസ് നേടിയാണ് റൂതർഫോർഡ് പുറത്തായത്.

Previous articleഅവന്‍ തകര്‍പ്പന്‍ ഫോമില്‍. പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ദിനേശ് കാര്‍ത്തിക്
Next articleസെഞ്ചുറി നേടിയെന്ന് കരുതി ഗില്ലിന് വേണ്ടി രോഹിത്തിനെയും രാഹുലിനെയും മാറ്റാൻ പറ്റില്ല എന്ന് ഇർഫാൻ പത്താൻ