ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഈ ദിനം ഒരിക്കലും മറക്കില്ല. ഇന്ത്യൻ ടീമിന്റെ ഏറെ നാളുകളായിട്ടുള്ള ആഗ്രഹമാണ് ഒടുവിൽ ഓവൽ സ്റ്റേഡിയത്തിൽ നടന്നത്. ഒന്നാം ഇന്നിങ്സിൽ 99 റൺസ് ലീഡ് വഴങ്ങിയ ടീം രണ്ടാം ഇന്നിങ്സിൽ മികച്ച ബാറ്റിങ് പ്രകടനത്തോടെ അഞ്ചാം ദിനം 157 റൺസിന്റെ മാസ്മരിക ജയമാണ് കരസ്ഥമാക്കിയത്. ഓവൽ ടെസ്റ്റിലെ ജയത്തോടെ ലീഡ്സിലെ നാണക്കേട് ഇന്ത്യൻ സംഘം പൂർണ്ണമായി മാറ്റിയതും ശ്രദ്ദേയമായി. 5 ടെസ്റ്റുകൾ അടങ്ങിയ നിർണായക ടെസ്റ്റ് പരമ്പരയിൽ 2-1ന് മുൻപിലെത്തുവാൻ ഇന്ത്യൻ ടീമിന് സാധിച്ചപ്പോൾ ജോ റൂട്ടിനും ടീമിനും പക്ഷേ ലഭിച്ചത് ഒരിക്കലും മനസ്സിൽ പോലും കരുതാത്ത തിരിച്ചടി. ലീഡ്സ് ടെസ്റ്റിലെ ജയത്തിന്റെ ആത്മവിശ്വാസം കൈമുതലാക്കി കളിക്കാനെത്തിയ ഇംഗ്ലണ്ട് ടീമിന് പക്ഷേ ഇന്ത്യയുടെ ഈ ഒരു ആൾറൗണ്ട് മികവിന് മുൻപിൽ പക്ഷേ പിടിച്ചുനിൽക്കുവാൻ സാധിച്ചില്ല.
എന്നാലിപ്പോൾ ഓവൽ മത്സരത്തിലെ ജയത്തിന് പിന്നാലെ ക്രിക്കറ്റ് പ്രേമികൾ എല്ലാവരും ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തുമ്പോൾ അഭിനന്ദനങ്ങൾ ഒന്നും നേടാതെ മടങ്ങുന്ന ഒരാളുണ്ട്. അശ്വിനെ പോലും ഒഴിവാക്കി എന്തിന് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി എന്നുള്ള എല്ലാ വിമർശനത്തിനും അയാൾ മറുപടിയും നൽകിയിരിക്കുകയാണ്. നിർണായക സമയത്ത് രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടിയ ഈ മുംബൈ താരം വലിയ ഒരു സൂചന നൽകുകയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മികച്ച ആൾറൗണ്ടർ ഫാസ്റ്റ് ബൗളറേ അന്വേഷിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരു വലിയ സിഗ്നൽ. ഒന്നാം ഇന്നിങ്സിൽ 57 റൺസ് അടിച്ച ശാർദൂൽ താക്കൂറാണ് രണ്ടാം ഇന്നിങ്സിൽ 60 റൺസ് നേടി നിർണായക ലീഡ് സമ്മാനിച്ചത്.
എന്നാൽ മത്സരത്തിൽ ഒരുപിടി മികച്ച റെക്കോർഡുകളും കരസ്ഥമാക്കിയാണ് താക്കൂർ ഓവലിൽ നിന്നും തലയുയർത്തി മടങ്ങുന്നത്. വിമർശനങ്ങൾക്കും എല്ലാം ചോദ്യങ്ങൾക്കും തിപ്പൊരി ആൾറൗണ്ട് മികവിനാൽ അയാൾ ഉത്തരങ്ങൾ നൽകി കഴിഞ്ഞു. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ രോഹിത് ശർമ്മ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി എങ്കിലും എല്ലാ അർഥത്തിലും ഈ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ആയാളും അർഹിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത് നാലാം തവണയാണ് ഒരു ഇന്ത്യൻ വാലറ്റത്തെ ബാറ്റ്‌സ്മാൻ രണ്ട് ഇന്നിങ്സിലും അർദ്ധ സെഞ്ച്വറി നേടിയതും. ഈ റെക്കോർഡും കൂടി താക്കൂറിന് സ്വന്തം.അതേസമയം ബാറ്റിങ്ങിൽ മാത്രമല്ല പന്ത് കൊണ്ടും താക്കൂർ തന്റെ കഴിവ് കാണിച്ചു. രണ്ടാം ഇന്നിങ്സിൽ റൂട്ടിന്റെ കുറ്റിതെറിപ്പിച്ച ആ ഒരു പന്ത് തന്നെ ഇതിന് തെളിവ്