തകര്‍പ്പന്‍ റെക്കോഡുമായി ഷാര്‍ദ്ദുല്‍ താക്കൂര്‍. ഇന്ത്യന്‍ താരങ്ങളില്‍ തലപ്പത്ത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ആതിഥേയര്‍ 27 റണ്‍സിന്‍റെ ലീഡെടുത്തു. ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് ഒന്നാം ഇന്നിംഗ്സിനു മറുപടിയായി സൗത്താഫ്രിക്ക 229 റണ്‍സാണ് നേടിയത്. അര്‍ദ്ധസെഞ്ചുറിയുമായി കീഗന്‍ പീറ്റേഴ്സണ്‍ (62) ബാവുമ (51) എന്നിവരാണ് സൗത്താഫ്രിക്കയെ ചെറിയ ലീഡിലേക്ക് നയിച്ചത്. എപ്പോഴെല്ലാം കൂട്ടുകെട്ടുകള്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴും അപ്പോഴെല്ലാം ഷാര്‍ദ്ദുല്‍ താക്കൂര്‍ ഇന്ത്യക്ക് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു.

ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷാമി എന്നിവര്‍ നിറം മങ്ങിയപ്പോള്‍ ആദ്യ സ്പെല്ലില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇന്നിംഗ്സില്‍ ഏഴു വിക്കറ്റാണ് താക്കൂര്‍ നേടിയത്. 17.5 ഓവറില്‍ 61 റണ്‍സ് വഴങ്ങിയാണ് ഏഴ് വിക്കറ്റ് നേടിയത്.

മത്സരത്തില്‍ മികച്ച റെക്കോഡുകളും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്വന്തമാക്കി. സൗത്താഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച ഇന്നിംഗ്സ് ബോളിംഗ് ഫിഗറും, ഇന്ത്യ – സൗത്താഫ്രിക്ക പോരാട്ടത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച ബോളിംഗ് ഫിഗറും താക്കൂര്‍ സ്വന്തമാക്കി.

332670

Best innings figures for India in SA

  • 7/61 S Thakur, Joburg 2021/22 *
  • 7/120 Harbhajan Singh, Cape Town 2010/11
  • 6/53 A Kumble, Joburg 1992/93
  • 6/76 J Srinath, Port Elizabeth 2001/02
  • 6/138 R Jadeja, Durban 2013/14

Best innings figures for India vs SA

  • 7/61 S Thakur, Joburg 2021/22 *
  • 7/66 R Ashwin, Nagpur 2015/16
  • 7/87 Harbhajan Singh, Kolkata 2004/05
  • 7/120 Harbhajan Singh, Cape Town 2010/11

നേരത്തെ താക്കൂറിനെ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിന് ഗൗതം ഗംഭീര്‍ വിമര്‍ശിച്ചിരുന്നു. താരത്തിനു പകരം ഉമേഷ് യാദവിനെ കളിപ്പിക്കണം എന്നായിരുന്നു ആവശ്യം.

Previous articleഅശ്വിനെ അനുകരിച്ച് ബുംറ : ചിരി ഒതുക്കാൻ കഴിയാതെ താരം
Next articleചരിത്ര വിജയവുമായി ബംഗ്ലാദേശ്. കീവിസ് മണ്ണില്‍ ഇതാദ്യം.