എന്തിനാണ് അവനെ കളിപ്പിക്കുന്നത് : ചോദ്യവുമായി ഗൗതം ഗംഭീർ

ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനങ്ങളാണ് രണ്ട് ടീമുകളും തന്നെ കാഴ്ചവെക്കുന്നത്. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ടോസ് നേടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് ലഭിച്ച മികച്ച തുടക്കം ഉപയോഗിക്കാൻ കഴിയാതെ 202 റൺസിൽ ആൾഔട്ട് ആകേണ്ടതായി വന്നപ്പോൾ മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 35 റൺസ്‌ എന്നുള്ള സ്കോറിലാണ്. കൃത്യമായ പ്ലാനിൽ സൗത്താഫ്രിക്കൻ ബൗളർമാർ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ബാറ്റിങ് നിര തകർന്നു.

50 റൺസ്‌ അടിച്ച ക്യാപ്റ്റൻ രാഹുലും കൂടാതെ 46 റൺസ്‌ അടിച്ച അശ്വിനുമാണ് ഇന്ത്യൻ ടീമിലെ ടോപ് സ്കോറർമാർ. നടുവേദന കാരണം വിരാട് കോഹ്ലി മത്സരത്തിൽ നിന്നും തന്നെ വിട്ടുനിന്നപ്പോൾ രാഹുലാണ് ആദ്യമായി ടീം ഇന്ത്യയെ നയിക്കുന്നത്. മുഹമ്മദ്‌ ഷമിക്കാണ് ഒന്നാം ദിനം വീണ വിക്കറ്റ് ലഭിച്ചത്.

എന്നാൽ ശക്തമായ ഇന്ത്യൻ ബൗളിംഗ് നിരയെ കുറിച്ച് ഇപ്പോൾ ചോദ്യവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ.”ഇന്ത്യൻ ബൌളിംഗ് നിര മികച്ചത് തന്നെയാണ്. എങ്കിലും ഞാൻ രണ്ടാം ടെസ്റ്റിൽ താക്കൂറിന് പകരം ഉമേഷ്‌ യാദവിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്.

സീനിയർ താരമായ ഉമേഷ്‌ യാദവിന്റെ കൃത്യമായി നിയന്ത്രണവും കൂടാതെ എക്സ്പീരിയൻസും ഇന്ത്യൻ ബൗളിംഗ് നിരയിൽ ഏറെ കരുത്തായി മാറിയേനെ.ഉമേഷ്‌ യാദവിന്റെ എല്ലാവിധ നിയന്ത്രണത്തോടെയുള്ള അതിവേഗ പന്തുകളാണ് ടീം ആവിശ്യപ്പെടുന്നത് എന്ന് എനിക്ക് തോന്നുന്നുണ്ട് ” ഗൗതം ഗംഭീർ നിരീക്ഷിച്ചു.

അതേസമയം ഒന്നാം ടെസ്റ്റിൽ തന്നെ രഹാനെക്ക്‌ അവസരം നൽകേണ്ട എന്ന് താൻ ആഗ്രഹിച്ചിരുന്നതായി പറഞ്ഞ ഗൗതം ഗംഭീർ രണ്ടാം ടെസ്റ്റിൽ പൂജാര തന്നെ മൂന്നാം നമ്പറിൽ എത്തുന്നതാണ് നല്ലതെന്നും വ്യക്തമാക്കി. നിലവിൽ കമന്ററി രംഗത്ത് സജീവമായ ഗൗതം ഗംഭീർ ഐപിഎല്ലിലെ പുത്തൻ ടീമായ അഹമ്മദാബാദ് ടീമിനോപ്പം മെന്റർ റോളിൽ എത്തും.