ക്രിക്കറ്റ് ലോകമിപ്പോൾ കോവിഡ് മഹാമാരി ഉയർത്തിയ വലിയ വെല്ലുവിളി അതിജീവിച്ച് മുൻപോട്ട് പോവുകയാണ്. ഒരു നീണ്ട കാലത്തോളം ഇനി കോവിഡ് വ്യാപന സാഹചര്യത്തിലാകും എല്ലാ ടീമുകളുടെയും മത്സരങ്ങൾ എന്നതിൽ ക്രിക്കറ്റ് ആരാധകർക്കും സംശയമില്ല ഓരോ ടീമുകളും ഇപ്പോൾ പരമ്പരകളുടെ എണ്ണം കുറച്ചെങ്കിലും കോവിഡ് കാരണം വന്നേക്കാവുന്ന പ്രശ്നങ്ങൾ പരിഗണിച്ച് വളരെ ശക്തമായ ക്വാറന്റൈൻ അടക്കം താരങ്ങൾ പിന്തുടരേണ്ടതായി വരുന്നു. താരങ്ങൾ പലരും കോവിഡ് ക്വാറന്റൈൻ കാരണമുള്ള മാനസിക വിഷമങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കം അനവധി പ്രധാന ക്രിക്കറ്റ് ലീഗുകളും ഇപ്പോൾ ഏറെ വെല്ലുവിളി കാലയളവിലൂടെയാണ് കടന്നുപോകുന്നത്
എന്നാൽ ക്രിക്കറ്റ് ആരാധകർക്ക് ഏറെ ആവേശം പകരുന്ന ഒട്ടേറെ പരമ്പരകൾ ക്രിക്കറ്റ് ലോകത്ത് വരുവാനുണ്ട്. വരുന്ന മാസങ്ങളിൽ ആരംഭിക്കാൻ പോകുന്ന ഐസിസി ടി :20 ലോകകപ്പും ഐപിൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളും ഇംഗ്ലണ്ട് : ഓസ്ട്രേലിയ ടീമുകൾ തമ്മിലുള്ള ആഷസ് പോരാട്ടവും ആരാധകരുടെ പ്രതീക്ഷകളാണ്. ഇപ്പോൾ ക്രിക്കറ്റ് പ്രേമികളിൽ വ്യാപകമായ സ്വീകാര്യത നേടുന്നത് ആഷസ് പരമ്പര കളിക്കുവാൻ പോകുന്ന ഓസ്ട്രേലിയൻ ടീമിൽ കുടുംബ അംഗങ്ങളെ കൂടി ഉൾപെടുത്തണെമെന്ന ഇതിഹാസ സ്പിൻ ബൗളർ ഷെയ്ൻ വോണിന്റെ പ്രസ്താവനയാണ്.
ഏറെ സങ്കടം നിറഞ്ഞ കാലയളവിൽ പല താരങ്ങളും ആത്മസംഘർഷത്തിലാണ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്നത് എന്ന് പറഞ്ഞ വോൺ താരങ്ങളെ എല്ലാം ഒരുപോലെ കൊണ്ടുപോകേണ്ടതും ഒപ്പം അവരുടെ മാനസിക സന്തോഷം ഉറപ്പാക്കേണ്ടതും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ ചുമതലയെന്നും താരം വിശദമാക്കി. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായി ഇംഗ്ലണ്ടിൽ എത്തിയ ഇന്ത്യൻ താരങ്ങൾക്ക് ഒപ്പം ഭാര്യമാരെ അനുവദിച്ച തീരുമാനവും വോൺ ചൂണ്ടികാട്ടി.ഡിസംബർ മാസം ആരംഭിക്കുന്ന ആഷസ് ഇരു ടീമുകൾക്കും വളരെ നിർണായകമാണ്.