കരിയറില്‍ നിര്‍ണായക പങ്കു വഹിച്ചത് ഈ ന്യൂസിലന്‍റ് ഇതിഹാസ താരം. ജസ്പ്രീത് ബൂംറ പറയുന്നു.

ന്യുസിലന്‍റിന്‍റെ ഇതിഹാസ താരവും മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് കോച്ചായ ഷെയിന്‍ ബോണ്ടാണ് തന്‍റെ കരിയറില്‍ നിര്‍ണായക പങ്കു വഹിച്ചതെന്ന് ജസ്പ്രീത് ബൂംറ പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇന്ത്യന്‍ പേസ് ബോളര്‍ തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്.

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത്ത് ബോളറാണ് ബൂംറ എന്ന് വിശേഷിപ്പിച്ച ബോണ്ട്, ഇത് കാരണത്താല്‍ തന്നെ എല്ലാവരും ഓര്‍ക്കും എന്ന് ന്യൂസിലന്‍റ് പേസ് ബോളര്‍ പറഞ്ഞു. ഐപിഎല്ലില്‍ മാത്രമല്ലാ രാജ്യാന്തര മത്സരങ്ങളിലും ഇതിഹാസ താരത്തിന്‍റെ സഹായം തേടാറുണ്ടെന്നും ഇന്ത്യന്‍ പേസര്‍ വെളിപ്പെടുത്തി.

“As a child, I’d seen Bond bowl and was always very fascinated with how he used to bowl.” – @Jaspritbumrah93 🤩

🗣️ Our players speak in detail about the ‘BOND’ of the #MI bowling line-up 🙌💙#OneFamily #KhelTakaTak @ShaneBond27 @trent_boult @JimmyNeesh @MXTakaTak MI TV pic.twitter.com/dsHY1BEMmp

— Mumbai Indians (@mipaltan) May 14, 2021

2015 ലാണ് ഷെയിന്‍ ബോണ്ടിനെ ആദ്യമായി കാണുന്നതെന്നും ബൗളിങില്‍ പുതിയ ആയുധങ്ങള്‍ മിനുക്കിയെടുക്കാന്‍ ബോണ്ടാണ് തന്നെ സഹായിച്ചതെന്നും ബുംറ വീഡിയോയില്‍ പറയുന്നുണ്ട്.

” ന്യൂസിലാന്‍ഡിനു വേണ്ടിയുള്ള ബോണ്ടിന്റെ ബൗളിങ് പ്രകടനം എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിരുന്നു.അദ്ദേഹത്തെ നേരിട്ടു കാണാനായത് നല്ല അനുഭവമായിരുന്നു. ക്രിക്കറ്റ് ഫീല്‍ഡില്‍ പരീക്ഷിക്കാവുന്ന വ്യത്യസ്തമായ കാര്യങ്ങളിലേക്കു എന്റെ മനസ്സിനെ തുറന്നുവിടാന്‍ ബോണ്ട് സഹായിച്ചിട്ടുണ്ട്. അദ്ദേഹവുമായി നല്ല ബന്ധം സൃഷ്ടിച്ചെടുക്കാന്‍ എനിക്കു കഴിഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോറും ഇതു കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ് ” ബൂംറ പറഞ്ഞു.

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍

Jasprit Bumrah test

ന്യൂസിലന്‍റുമായി നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്രധാന ആയുധമാണ് ജസ്പ്രീത് ബൂംറ. ഇതിനു മുന്‍പ് രണ്ട് ടെസ്റ്റിലാണ് ന്യൂസിലന്‍റിനെതിരെ ബൂംറ കളിച്ചട്ടുള്ളത്. ഈ മത്സരങ്ങളില്‍ നിന്നും 6 വിക്കറ്റാണ് ബൂംറ സ്വന്തമാക്കിയത്.

Previous articleസ്മിത്ത് ക്യാപ്റ്റൻ ആവട്ടെ : അപ്രതീക്ഷിത പിന്തുണയുമായി ഓസീസ് നായകൻ ടിം പെയിൻ
Next articleപുതുക്കിയ ഊര്‍ജവുമായി അവര്‍ എത്തി. ഇവര്‍ കളിച്ചത് ചാംപ്യന്‍മാരെപ്പോലെ