സ്മിത്ത് ക്യാപ്റ്റൻ ആവട്ടെ : അപ്രതീക്ഷിത പിന്തുണയുമായി ഓസീസ് നായകൻ ടിം പെയിൻ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ടു കഴിഞ്ഞ കുറച്ച് നാളുകളായി ഉയരുന്ന പ്രധാന ചോദ്യമാണ് മുൻ നായകൻ സ്റ്റീവ് സ്മിത്ത് വീണ്ടും ഓസീസ് ക്രിക്കറ്റ് ടീം കപ്പിത്താനാകുമോ എന്നത് .2018ൽ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച ഏറെ  കുപ്രസിദ്ധി നേടിയ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നാണ് സ്മിത്തിന് ഓസ്‌ട്രേലിയൻ നായക സ്ഥാനം നഷ്ടമായത് .ഒരു വർഷത്തെ വിലക്കിന് ശേഷം തിരികെയെത്തിയ താരം മിന്നും ബാറ്റിംഗ് ഫോം തുടരുകയാണ് .

എന്നാൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് സ്റ്റീവ് സ്മിത്ത് തിരികെ വരണമെന്ന ആവശ്യം ഉന്നയിക്കുകയാണ് ഇപ്പോഴത്തെ ഓസീസ് ടെസ്റ്റ് ടീം നായകൻ ടിം പെയിൻ .ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ നയിക്കുവാൻ എന്തുകൊണ്ടും  സ്റ്റീവ് സ്മിത്ത് അര്‍ഹനാണെന്ന് ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍ അഭിപ്രായപെട്ടു . നേരത്തെ പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ മൂന്ന് വർഷത്തെ ക്യാപ്റ്റൻസി വിലക്കും സ്റ്റീവ് സ്മിത്തിന് സമ്മാനിച്ചിരുന്നു .

ടിം പെയിന്റെ ഏറെ ചർച്ചയായ വാക്കുകൾ ഇപ്രകാരമാണ് “ഞാൻ മുൻപ് സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റൻസിയിൽ കളിച്ചിട്ടുണ്ട് .തന്ത്രപരമായി ഏറ്റവും മികച്ച നായകനാണ് സ്മിത്ത് .ഓസീസ് ടീമിനെ  വലിയ  നേട്ടങ്ങളിലേക്ക് നയിക്കുവാൻ സ്മിത്തിന് കഴിയും .ടീമിൽ നായകനായി   അദ്ദേഹം വീണ്ടും ഒരു  അവസരം അര്‍ഹിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും ഞാനല്ല തീരുമാനിക്കേണ്ടത് ” ഓസീസ് നായകൻ  തന്റെ അഭിപ്രായം വിശദമാക്കി .

തന്റെ വിരമിക്കലിനെ കുറിച്ചും പെയിൻ മനസ്സ് തുറന്നു .അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ ആഗ്രഹം ഇനി ഒരു അഞ്ചോ ആറോ ടെസ്റ്റ് മത്സരങ്ങൾ മാത്രം എന്ന് പറഞ്ഞ പെയിൻ വരാനിരിക്കുന്ന  ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയ 5-0ന്  പരമ്പര ജയിക്കും എന്ന്  ആത്മവിശ്വാസം പ്രകടിപ്പിച്ചു .

Advertisements