2018ൽ കരിയർ അവസാനിപ്പിക്കാൻ തയാറായ ഷാമി!! തിരിച്ചുവന്നത് ആ വാക്കുകൾ മൂലം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളാണ് മുഹമ്മദ് ഷാമി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപ് ഷാമിയെ പല വ്യക്തിപരമായ കാര്യങ്ങളും അലട്ടിയിരുന്നു. തൽഫലമായി 2018ലെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ഷാമി യോ യോ ടെസ്റ്റിൽ പോലും പരാജയപ്പെടുകയും ചെയ്തു. അന്ന് ഷാമി തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു എന്നാണ് മുൻ ഇന്ത്യൻ ബോളിങ് കോച്ച് ഭരത് അരുൺ ഇപ്പോൾ പറയുന്നത്.

2018ലുണ്ടായ ഈ സംഭവത്തെപ്പറ്റി ഭരത് അരുൺ പറയുന്നത് ഇങ്ങനെയാണ്. “2018ലെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി ഞങ്ങൾക്ക് ഒരു ഫിറ്റ്നസ് ടെസ്റ്റ് ഉണ്ടായിരുന്നു. ഷാമി അതിൽ പരാജയപ്പെടുകയുണ്ടായി. അങ്ങനെ അയാൾക്ക് ഇന്ത്യൻ ടീമിലെ സ്ഥാനവും നഷ്ടമായി. ശേഷം അയാൾ എന്നെ വിളിക്കുകയും സംസാരിക്കണമെന്ന് പറയുകയും ചെയ്തു. ഞാൻ ഷാമിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു. അയാൾ വലിയ പ്രശ്നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. മാനസികപരമായും ഷാമി ഒരുപാട് തളർന്നിരുന്നു. ഷാമി എന്റെ അടുത്ത് വരികയും, ‘ഞാൻ ഭയങ്കര ദേഷ്യത്തിലാണ്, എനിക്ക് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കണം’ എന്ന് ആവശ്യപ്പെടുകയും ചെയ്തു.”- അരുൺ പറയുന്നു.

Mohammed Shami and Siraj Crictoday 1 1

“ഉടൻതന്നെ ഞാൻ ഷാമിയെ രവി ശാസ്ത്രിയുടെ അടുത്തെത്തിച്ചു. ഞങ്ങൾ ഒരു റൂമിൽ ഇരുന്ന് സംസാരിച്ചു. ഷാമിക്ക് എന്തോ പറയാനുണ്ട് എന്ന് ഞാൻ രവിയോട് പറഞ്ഞു. ‘എനിക്ക് ഇനി ക്രിക്കറ്റ് കളിക്കേണ്ട’ എന്നാണ് ഷാമി രവി ശാസ്ത്രീയോട് പറഞ്ഞത്. അപ്പോൾ ഞങ്ങൾ രണ്ടാളും ഷാമിയോട് ചോദിച്ചത് ഇങ്ങനെയായിരുന്നു-‘ക്രിക്കറ്റ് കളിക്കാതെ തങ്ങൾ എന്താണ് ചെയ്യുന്നത്? മറ്റെന്താണ് താങ്കൾക്ക് അറിയാവുന്നത്? ബോൾ തന്നാൽ എറിയാൻ താങ്കൾക്കറിയാം.”- ഭരത് അരുൺ പറയുന്നു.

ഷാമിയുടെ കരിയർ തന്നെ മാറ്റിമറിച്ച ഒരു സംഭവമായിരുന്നു ഇത്. നിലവിൽ മറ്റു വ്യക്തിഗത പ്രശ്നങ്ങളിൽ നിന്ന് അകലം പാലിച്ച് ഇന്ത്യക്കായി മികച്ച പ്രകടനം തന്നെയാണ് മുഹമ്മദ് ഷാമി കാഴ്ചവെക്കുന്നത്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലും ഷാമി മികച്ച പ്രകടനങ്ങൾ തുടരുന്നു.

Previous article2007ൽ സച്ചിൻ വിരമിക്കാൻ തീരുമാനിച്ചു! പക്ഷെ ധോണി സച്ചിന്റെ തീരുമാനം മാറ്റി!!- ഗാരി ക്രിസ്റ്റിൻ
Next articleആധികാരികം, അനായാസം. വനിത ടി20 ലോകകപ്പില്‍ രണ്ടാം വിജയവുമായി ഇന്ത്യ.