ഇതാണ് കർമ്മ! അക്തറിന്റെ വായടപ്പിച്ച് മുഹമ്മദ് ഷമി

ഇത്തവണത്തെ ലോകകപ്പ് കിരീടം പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ആയിരുന്നു നേടിയത്. സെമിഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു കലാശ പോരാട്ടത്തിന് ഇംഗ്ലണ്ട് യോഗ്യത നേടിയത്. ഇന്ത്യക്കെതിരെ 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയമായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നത്. ഇന്ത്യയുടെ പരാജയത്തിനുശേഷം ഇന്ത്യയെ ഏറ്റവും കൂടുതൽ വിമർശിച്ചത് മുൻ പാക്കിസ്ഥാൻ പേസർ ഷോയിബ് അക്തർ ആയിരുന്നു.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാണംകെട്ട തോൽവിയാണ് വഴങ്ങിയതെന്നും ആ തോൽവി ഇന്ത്യയെ കാലാകാലങ്ങളോളം വേട്ടയാടുമെന്നും പാക്കിസ്ഥാൻ താരം പറഞ്ഞിരുന്നു. സെമിഫൈനലിലെ പരാജയം ഇന്ത്യ അർഹിക്കാത്തതായിരുന്നെന്നും താരം പറഞ്ഞിരുന്നു. അത്രമാത്രമല്ല ഫൈനലിൽ പാക്കിസ്ഥാനെതിരെ കളിക്കുവാൻ ഇന്ത്യ യോഗ്യരല്ലെന്നും,അത്രക്കും മോശം പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കാഴ്ചവച്ചതെന്നും പാക്കിസ്ഥാൻ ഇതിഹാസം ഷോയിബ് അക്തർ
പറഞ്ഞിരുന്നു.
ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ പാക്കിസ്ഥാൻ്റെ പരാജയം അക്തറെ വളരെയധികം വേദനിപ്പിച്ചു. ഹൃദയം പൊട്ടുന്ന ഇമോജി ട്വീറ്റ് ചെയ്തു കൊണ്ടാണ് അക്തർ തന്റെ സങ്കടം അറിയിച്ചത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് അക്തറുടെ ട്വീറ്റ് അല്ല. ഇതിഹാസ താരത്തിന്റെ ട്വീറ്റിന് ഇന്ത്യൻ സൂപ്പർ താരം മുഹമ്മദ് ഷമി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇതിനെയാണ് കർമ്മ എന്ന് വിളിക്കുന്നതാണ് ഷമി മറുപടി നൽകിയത്.


ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ അഭിനന്ദിക്കാൻ ഷമി മറന്നില്ല. ഇംഗ്ലണ്ട് കിരീടം അർഹിക്കുന്നുണ്ടെന്നാണ് ഇന്ത്യൻ സൂപ്പർ താരം പറഞ്ഞത്. മാത്രമല്ല ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവച്ച ബെൻ സ്റ്റോക്സിനെ അഭിനന്ദിക്കാനും താരം മറന്നില്ല. നേരത്തെ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയും ഇംഗ്ലണ്ടിനെ അഭിനന്ദിച്ചു രംഗത്ത് എത്തിയിരുന്നു.