കോഹ്ലിയെയും യുവരാജിനെയും തൂഫാനാക്കി ഷാമി!! സിക്സ് ഹിറ്റിങ്ങിൽ ഇത് “ഷാമി സ്റ്റൈൽ”

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിനിടെ സിക്സ് ഹിറ്റിങ്ങൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുഹമ്മദ് ഷാമി. സ്പിന്നിനെ വലിയ രീതിയിൽ അനുകൂലിച്ച പിച്ചിലാണ് മുഹമ്മദ് ഷാമി വെടിക്കെട്ട് തീർത്തത്. ആദ്യ ഇന്നിങ്സിൽ രവീന്ദ്ര ജഡേജ പുറത്തായ ശേഷമായിരുന്നു മുഹമ്മദ് ഷാമി ക്രിസിൽ എത്തിയത്. ശേഷം 47 പന്തുകൾ നേരിട്ട ഷാമി 37 റൺസ് നേടി. ഇന്നിംഗ്സിൽ മൂന്ന് സിക്സറുകളും രണ്ടു ബൗണ്ടറികളുമായിരുന്നു ഷാമി നേടിയത്. സിക്സ് ഹിറ്റിങ്ങിന്റെ കാര്യത്തിൽ പല ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസങ്ങളുടെയും റെക്കോർഡ് ഷാമി തകർത്തെറിഞ്ഞിട്ടുണ്ട്.

നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലി, രവീ ശാസ്ത്രീ, യുവരാജ് സിംഗ്, ഉമേഷ് യാദവ് തുടങ്ങിയവരെക്കാൾ സിക്സർ നേടിയ ബാറ്ററായി മുഹമ്മദ് ഷാമി മാറിയിട്ടുണ്ട്. വിരാട് കോഹ്ലി തന്റെ ടെസ്റ്റ് കരിയറിൽ ഇതുവരെ 24 സിക്സറുകളാണ് നേടിയിട്ടുള്ളത്. ഇത് മറികടന്ന ഷാമി 25 സിക്സറുകളോടെ നിറഞ്ഞുനിൽക്കുന്നു. പട്ടികയിൽ ഇന്ത്യൻ ബാറ്റർമാരുടെ മുഴുവൻ കണക്കെടുക്കുമ്പോൾ പതിനാറാം സ്ഥാനത്താണ് ഷാമി.

d0f067a1 7fad 414a 9307 98bf4a05d5b5

മത്സരത്തിൽ ഷാമിയുടെ ബാറ്റിംഗ് ആക്രമണത്തിന് മുൻപിൽ ഉത്തരമില്ലാതെ നിൽക്കുന്ന ഓസീസ് ബോളർമാരെയാണ് കാണാനായത്. ഇന്നിംഗ്സിൽ മികച്ച രീതിയിൽ പന്തറിഞ്ഞ മർഫിയെ തുടർച്ചയായ പന്തുകളിൽ ഷാമി സിക്സറുകൾ പായിച്ചു. ഒമ്പതാം വിക്കറ്റിൽ അക്ഷർ പട്ടേലിനൊപ്പം 52 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും മുഹമ്മദ് ഷാമിക്ക് സാധിച്ചു.

മർഫിയുടെ പന്തിൽ കൂടാരം കയറുമ്പോൾ 37 റൺസായിരുന്നു ഷാമി നേടിയത്. ഈ വെടിക്കെട്ട് ആണ് ഇന്ത്യക്ക് മത്സരത്തിൽ വലിയ ലീഡ് സമ്മാനിച്ചത്. എന്തായാലും മത്സരത്തിൽ കൃത്യമായ മേൽകൈ നേടാൻ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. അടുത്ത ഇന്നിംഗ്സിലും ആധിപത്യം നേടാനായാൽ ഓസീസ് വിറച്ചുവീഴും എന്നതു ഉറപ്പാണ്.

Previous articleരാഹുലിനെ ‘ഗെറ്റ് ഔട്ട്‌’ അടിക്കാൻ ബിസിസിഐ!! ബിസിസിഐ ഒഫീഷ്യലിനു പറയാനുള്ളത്.
Next articleനാഗ്പൂരിൽ ഇന്ത്യൻ വിജയഗാഥ!! വെല്ലുവിളിച്ച ഓസീസിന്റെ നടുതളർത്തിയ വിജയം