അങ്ങനെ ചെയ്തെങ്കിൽ അവൻ രാജ്യദ്രോഹിയായി മാറിയേനെ : തുറന്നുപറഞ്ഞ് ഷാക്കിബ് ഭാര്യ

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ടീമുകൾ എല്ലാം തന്നെ അവരുടെ ഇഷ്ട താരങ്ങളെ സ്‌ക്വാഡിലേക്ക് വളരെ ആവേശപൂർവ്വം വിളിച്ചെടുത്തപ്പോൾ ചില പ്രമുഖ താരങ്ങളെ ഒരു ടീമും എടുക്കാതിരുന്നത് ശ്രദ്ധേയമായി. ബംഗ്ലാദേശ് ഓള്‍റൗണ്ടറായ ഷാക്കിബ് അൽ ഹസനെ അത്തരത്തിൽ ഒരു ഐപിൽ ടീമും സ്വന്തമാക്കിയില്ല. എല്ലാ സീസണിലും മികച്ച പ്രകടനം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തന്നെ പുറത്തെടുക്കുന്ന ഷാക്കിബിന്റെ അടിസ്ഥാന വില 2 കോടി രൂപയായിരുന്നു.

എന്നാൽ ലേലത്തിൽ ഒരു ടീമും തന്റെ ഭർത്താവിനെ സ്വന്തമാക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണിപ്പോൾ ഷാക്കിബ് ഭാര്യ.കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ചിരുന്ന ഷാക്കിബ് ഈ ലേലത്തിൽ അൺസോൾഡായതിന്റെ കാരണമാണ് ഷാക്കിബ് ഭാര്യ സോഷ്യൽ മീഡിയയിൽ വിശദമാക്കുന്നത്.

“പലരും ഷാക്കിബിനെ ലേലത്തിൽ ആരും സ്വന്തമാക്കിയില്ലല്ലോ എന്നൊക്ക പറഞ്ഞ് കളിയാക്കുന്നുണ്ടല്ലോ. നിങ്ങൾ എല്ലാം ആവേശഭരിതരാകും മുൻപായി ഞാൻ ഒരു കാര്യം പറയട്ടെ. ലേലത്തിന് മുൻപ് രണ്ട് ടീമുകൾ ഷാക്കിബിന്റെ അടുത്ത് എത്തിയിരുന്നു.അവർ ചോദിച്ചത് മുഴുവൻ സീസണിൽ ഷാക്കിബ് അൽ ഹസൻ കളിക്കാൻ റെഡിയാണോ എന്നാണ്.എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനം അദേഹത്തിന്റെ മുൻപിലുണ്ട്. ലങ്കൻ പര്യടനം കാരണം അദ്ദേഹത്തിന് സീസണിൽ മുഴുവൻ കളിക്കാനായി എത്താൻ സാധിക്കില്ല. ഒരിക്കലും ഇത് ഒരു അവസാനമല്ല. അടുത്ത വർഷം മുൻപിലുണ്ട് “ഷാക്കിബ് ഭാര്യ തുറന്ന് പറഞ്ഞു.

“ലേലത്തിൽ ഒരു ടീമും അദ്ദേഹത്തെ ടീമിലേക്ക് എടുത്തില്ല. അദ്ദേഹം ലങ്കൻ പര്യടനത്തിന്റെ ഭാഗമായി മുഴുവൻ സീസൺ ഐപില്ലിൽ കാണില്ല. ഒരുവേള അൺസോൾഡ് ആവാതെയിരിക്കാൻ ലങ്കൻ പര്യടനം ഒഴിവാക്കണമായിരുന്നു. അങ്ങനെ ചെയ്‌താൽ നിങ്ങൾ എല്ലാം ഉടനെ ഷാക്കിബിനെ രാജ്യദ്രോഹിയാക്കി മാറ്റിയേനെ. സോറി നിങ്ങളുടെ ഈ ഒരു ആഗ്രഹം ഞങ്ങൾ ഇല്ലാതാക്കി ” ഷാക്കിബിന്‍റെ ഭാര്യ ഇപ്രകാരം കുറിച്ചു.71 ഐപിൽ മത്സരങ്ങളിൽ നിന്നും 793 റൺസും 63 വിക്കറ്റുമാണ് ഷാക്കിബ് അല്‍ ഹസ്സന്‍റെ സമ്പാദ്യം.

Previous articleടി20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്നും ഓള്‍റൗണ്ടര്‍ പുറത്ത്. പകരക്കാരനെ പ്രഖ്യാപിച്ചു.
Next articleറണ്ണിനായി ഓടിയ ബാറ്റര്‍ വീണു :റണ്ണൗട്ടാക്കാതെ വിക്കറ്റ് കീപ്പർ