ഷാക്കിബ് അൽ ഹസ്സന് വിലക്കുമായി ICC. ഇനി കളിക്കാനാവുക ഈ റോളിൽ

ഇഎസ്‌പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് പ്രകാരം, ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അംഗീകൃത മത്സരങ്ങളിലെ ബൗളിംഗിൽ നിന്നും സസ്പെൻഡ് ചെയ്തു.

ശനിയാഴ്ച നേരത്തെ, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന എല്ലാ മത്സരങ്ങളിലെ ബൗളിംഗിൽ നിന്ന് ഷാക്കിബ് അൽ ഹസനെ സസ്‌പെൻഡ് ചെയ്തിരുന്നു.

ബംഗ്ലാദേശിന് പുറത്തുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ബോളിംഗിൽ നിന്ന് ഈ ഓൾറൗണ്ടറെ സസ്‌പെൻഡ് ചെയ്തതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസ്താവന പുറത്തിറക്കി.

അനുവദിച്ചതിലും കൂടുതല്‍ ബോളിംഗില്‍ കൈമുട്ട് വളയുന്നത് കാരണമാണ് ഈ വിലക്ക്. ബൗളിംഗ് ആക്ഷന്‍ പുനർമൂല്യനിർണയം നടത്തി വിജയിക്കാനായാല്‍ താരത്തിന്‍റെ വിലക്ക് മാറും. അതുവരെ താരത്തിന് ഒരു ബാറ്ററായി മാത്രമേ കളിക്കാനാവു

Previous article“ബുമ്രയല്ല, രണ്ടാം ദിവസം ഭയപ്പെടുത്തിയത് മറ്റൊരാളുടെ പന്തുകൾ “- ട്രാവിസ് ഹെഡ്.