മൂന്ന് മത്സരങ്ങൾ അടങ്ങിയ ഇംഗ്ലണ്ടിനെതിരായ 20-20 പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. അവസാന മത്സരത്തിൽ 16 റൺസിന് ലോക ചാമ്പ്യൻമാരെ പരാജയപ്പെടുത്തിയാണ് പരമ്പര കടുവകൾ പരമ്പര തൂത്തുവാരി ചരിത്രം കുറിച്ചത്. മൂന്ന് മത്സരങ്ങളുടെ 20-20 പരമ്പര 2014 ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്.
ആദ്യ രണ്ടു മത്സരങ്ങൾ യഥാക്രമം നാല്,ആറ് വിക്കറ്റുകൾക്കാണ് ബംഗ്ലാദേശ് വിജയിച്ചത്. ഇപ്പോഴിതാ പരമ്പര വിജയത്തിന് ശേഷം ലോക ചാമ്പ്യന്മാർക്കെതിരായ തൻ്റെ ടീമിൻ്റെ സെൻസേഷണൽ പ്രകടനത്തെക്കുറിച്ച് നായകൻ ഷക്കീബ് അൽ ഹസൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പരമ്പരയിൽ വ്യത്യാസം ഉണ്ടാക്കിയത് തങ്ങളുടെ ഫീൽഡിങ് ആണെന്നും ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡിങ് ടീമായി മാറുകയാണ് ലക്ഷ്യമെന്നും ഷക്കീബ് പറഞ്ഞു.
“എല്ലാവരും ഈ മൂന്നു മത്സരങ്ങളിൽ ഞങ്ങളുടെ ഫീൽഡിങ് ശ്രദ്ധിച്ചു. മികച്ച ഫീൽഡിങ് ടീമായ ഇംഗ്ലണ്ടിനെ ഞങ്ങൾ കീഴടക്കി. ഇത് ഒരു വലിയ അടയാളമാണ്. എല്ലാ വശങ്ങളും പരിഗണിക്കുമ്പോൾ,ഞങ്ങളുടെ ഏറ്റവും വലിയ പുരോഗതി ഫീൽഡിങ്ങിൽ ആണ്.
എല്ലായിപ്പോഴും നന്നായി ഫീൽഡ് ചെയ്യണം. ഞങ്ങൾ ലക്ഷ്യമിടുന്നത് ഏഷ്യയിലെ ഏറ്റവും മികച്ച ഫീൽഡിംഗ് ടീമായി മാറുവാൻ ആണ്. ഞങ്ങൾ വളരെ വളരെ പിന്നിലാണെന്ന് ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ കരുതുന്നില്ല.”-ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസൻ പറഞ്ഞു.