ക്രിക്കറ്റ് ആരാധകർ ഏവരും ചർച്ചയാക്കി മാറ്റിയ ബംഗ്ലാദേശ് :ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് ഒടുവിൽ സമാപതി. ക്രിക്കറ്റ് ചരിത്രത്തിൽ ഓസ്ട്രേലിയൻ ടീമിന്റെ ഏറ്റവും മോശം ടി :20 പ്രകടനത്തിന് കൂടി സാക്ഷിയായ പരമ്പരയിൽ അവസാന ടി :20 മത്സരവും ജയിച്ചാണ് ബംഗ്ലാദേശ് പരമ്പര 4-1ന് സ്വന്തമാക്കിയത്.ഇന്നലെ നടന്ന അവസാന ടി :20യിൽ 60 റൺസ് ജയം കരസ്ഥമാക്കിയ ബംഗ്ലാദേശ് ടീം ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടി :20 പരമ്പര നേട്ടവും ഗംഭീരമാക്കി മാറ്റി. ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ബംഗ്ലാദേശ് ടീം വെറും 122 റൺസ് മാത്രം നേടിയ ശേഷം ഓസ്ട്രേലിയയെ അവരുടെ ടി :20 ക്രിക്കറ്റ് ചരിത്രത്തിലെ മോശം സ്കോറിലേക്ക് ഒതുക്കിയാണ് അപൂർവ്വ ചരിത്രനേട്ടം സ്വന്തമാക്കിയത് സ്കോർ :ബംഗ്ലാദേശ് :122-8(20 ഓവർ ) ഓസ്ട്രേലിയ :62-10(13.4 ഓവർ )
അവസാന ടി :20യിലും സ്പിന്നർമാരെല്ലാം മനോഹരമായി പന്തെറിഞ്ഞതോടെയാണ് ഓസ്ട്രേലിയൻ ടീമിനെ അവരുടെ തന്നെ ഏറ്റവും കുറഞ്ഞ സ്കോറിലേക്ക് കൂടി അനായാസം ഒതുക്കുവാനും ബംഗ്ലാദേശ് ടീമിന് സാധിച്ചത്.മത്സരത്തിൽ 4 വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് ബൗളിങ്ങിൽ തന്റെ പഴയ ഫോം തിരികെ പിടിച്ചപ്പോൾ ഏറെ അത്യപൂർവ്വമായ ഒരു നേട്ടത്തിന് കൂടി അവസാന ടി :20 സാക്ഷിയായി. നാല് വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് തന്നെയാണ് മത്സരത്തിലെ തന്നെ മാൻ ഓഫ് ദി മാച്ച് അവാർഡും പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരവും നേടി ചരിത്രം സൃഷ്ടിച്ചത്
എന്നാൽ ക്രിക്കറ്റിൽ ആർക്കും തന്നെ അവകാശപെടുവാനില്ലാത്ത അപൂർവ്വ നേട്ടവും ഷാക്കിബ് കരസ്ഥമാക്കി.മൂന്ന് ക്രിക്കറ്റ് ഫോർമാറ്റിലും 1000 റൺസും 100 വിക്കറ്റും വീതം സ്വന്തമാക്കിയ ഒരേ ഒരു ക്രിക്കറ്റ് താരമായി ഷാക്കിബ് മാറി.ടെസ്റ്റ് ക്രിക്കറ്റിൽ 3933 റൺസും 215 വിക്കറ്റും വീഴ്ത്തിയിട്ടുള്ള ഷാക്കിബിന് ഏകദിന ക്രിക്കറ്റിൽ 6600 റൺസും 277 വിക്കറ്റും നേടുവാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ ടി :20 ക്രിക്കറ്റിൽ 1718 റൺസും 102 വിക്കറ്റും സ്വന്തം പേരിൽ കുറിക്കുവാൻ സീനിയർ ബംഗ്ലാദേശ് താരത്തിന് കഴിഞ്ഞു.