ലോകകപ്പ് നേടാനല്ല ഞങ്ങള്‍ വന്നത്. ഇന്ത്യയെ തോൽപ്പിക്കുന്നതാണ് ഞങ്ങളുടെ ലക്ഷ്യം; ഷാക്കിബ് അൽ ഹസൻ

Shakib 1 scaled

ഇത്തവണത്തെ ലോകകപ്പിൽ കിരീടം നേടുന്നതല്ല തങ്ങളുടെ ലക്ഷ്യമെന്നും മറിച്ച് ഇന്ത്യയെപ്പോലെ വമ്പൻ ടീമുകളെ അട്ടിമറിക്കുക എന്നതാണെന്നും ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ. നാളെയാണ് ഇന്ത്യ ബംഗ്ലാദേശ് ലോകകപ്പ് പോരാട്ടം. മത്സരത്തിന് മുമ്പായി നടന്ന വാർത്താസമ്മേളനത്തിലാണ് ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ ഇങ്ങനെ പറഞ്ഞത്.


ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു തുടങ്ങിയ ഇന്ത്യ കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ പരാജയപ്പെട്ടിരുന്നു. ഇതോടെ ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ഇരു ടീമുകൾക്കും ഒരേ പോയിൻ്റ് ആണ് ഉള്ളത്. മൂന്നു മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ ഇതേ പോയിന്റുമായി ബംഗ്ലാദേശ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നതിന് കാരണം കുറഞ്ഞ റൺ റൈറ്റ് ആണ്.

Shakib

“ടി20 ലോകകപ്പിലെ ഫേവറൈറ്റുകളിലൊന്നാണ് ഇന്ത്യന്‍ ടീം. അതുകൊണ്ടുതന്നെ അവര്‍ ലോകകപ്പ് നേടാനാണ് ഓസ്ട്രേലിയയില്‍ വന്നിരിക്കുന്നത്. ഞങ്ങള്‍ ലോകകപ്പിലെ ഫേവറൈറ്റുകളൊന്നുമല്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ ലോകകപ്പ് നേടാനല്ല ഇവിടെയെത്തിയത്. നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിക്കാണുമല്ലോ, ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ അത് വലിയ അട്ടിമറിയെന്നാകും അറിയപ്പെടുക. അതുകൊണ്ടുതന്നെ ആ വലിയ അട്ടിമറിക്കാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.ഇന്ത്യക്കും പാക്കിസ്ഥാനുമെതിരായ ഇനിയുള്ള മത്സരങ്ങള്‍ ഞങ്ങള്‍ക്ക് ജയിക്കാനായാല്‍ അത് ലോകകപ്പിലെ വലിയ അട്ടിമറികളിലൊന്നാവും.

Read Also -  മൂന്നാം ട്വന്റി20യിൽ സഞ്ജു വൈസ് ക്യാപ്റ്റൻ. ഭാവി നായകനെന്ന് സൂചന നൽകി നീക്കം.
ff 780x470 1

കടലാസില്‍ ഇരു ടീമുകളും ഞങ്ങളെക്കാള്‍ കരുത്തരാണ്. എന്നാല്‍ ഞങ്ങള്‍ മികച്ച പ്രകടനം നടത്തുകയും ഞങ്ങളുടെ ദിവസവുമാണെങ്കില്‍ എന്തും സാധ്യമാണ്. അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെയും സിംബാബ്‌വെ പാക്കിസ്ഥാനെയും തോല്‍പ്പിക്കുന്നത് നമ്മള്‍ കണ്ടു. അത് ഞങ്ങള്‍ക്കും ആവര്‍ത്തിക്കാനായാല്‍ ഞാന്‍ സന്തുഷ്ടനാണ്.ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തില്‍ ഗ്യാലറിയുടെ പിന്തുണ മുഴുവന്‍ ഇന്ത്യക്കായിരിക്കും. എങ്കിലും ഞങ്ങള്‍ പരമാവധി ശ്രമിക്കും. കഴിഞ്ഞ ഒരുവര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ സൂര്യകുമാറാണ് ടി20 ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്ററാണ്.”- ഷാക്കിബ് അൽ ഹസൻ പറഞ്ഞു

Scroll to Top