സഞ്ചു ❛യെസ്❜ പറഞ്ഞു. ധവാന്‍ റിവ്യൂ എടുത്തു. ഷഹബാസ് അഹമ്മദിന് കന്നി വിക്കറ്റ്

സൗത്താഫ്രിക്കകെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടിയ സൗത്താഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.

മൂന്നാം ഓവറില്‍ തന്നെ ഡീക്കോക്കിനെ മടക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം നല്‍കി. മലാനും – റീസെ ഹെന്‍റിക്സും ചേര്‍ന്ന് കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഷഹബാസ് അഹമ്മദ് കൂട്ടുകെട്ട് പൊളിച്ചു.അരങ്ങേറ്റക്കാരന്‍ ഷഹ്‌ബാസ് അഹമ്മദ് താരത്തെ എല്‍ബിയില്‍ പുറത്താക്കുകയായിരുന്നു. റിവ്യൂ എടുത്ത ഇന്ത്യയുടെ തീരുമാനം വിജയിക്കുകയായിരുന്നു.  

10 ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് മലാനെ (25) വീഴ്ത്തിയത്. ആദ്യം അംപയര്‍ ഔട്ട് വിധിച്ചില്ലെങ്കിലും സഞ്ചുവിന്‍റെ അഭിപ്രായം തേടി ധവാന്‍ റിവ്യൂ ചെയ്യുകയായിരുന്നു. റിപ്ലേയില്‍ ഔട്ട് എന്ന് തെളിഞ്ഞതോടെ മലാന്‍ മടങ്ങി. ഇതോടെ സൗത്താഫ്രിക്ക 40 ന് 2 എന്ന നിലയിലായി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍.