ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് നിതീഷ് കുമാർ റെഡ്ഡിയെ തിരഞ്ഞെടുക്കാന്‍ ആലോചിച്ച് ബിസിസിഐ. ടീമിലേക്ക് സീം ബൗളിംഗ് ഓൾറൗണ്ടറായി എത്താനുള്ള സാധ്യതയാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ താരമായിരുന്ന നിതീഷ് റെഡ്ഡി, അടുത്തിടെ ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ഇന്ത്യന്‍ അരങ്ങേറ്റം നടത്തിയിരുന്നു.
2022ലെ ഗാബ്ബ ടെസ്റ്റിൽ നിർണായക പങ്കുവഹിച്ച ശാർദുൽ താക്കൂറിനെ ഉൾപ്പെടുത്തുന്നതിനെ കുറിച്ചും സെലക്ടർമാർ ചർച്ച ചെയ്യും. പരുക്കിൽ നിന്ന് തിരിച്ചെത്തിയ താക്കൂർ ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫി സീസണിൽ മുംബൈയ്ക്കുവേണ്ടി കളിക്കുന്നുണ്ട്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ടൂര്‍ണമെന്‍റില്‍ മുംബൈയെ ജേതാക്കളാക്കുന്നതില്‍ നിർണായക പങ്ക് വഹിച്ചിരുന്നു. 2023 ഡിസംബറിലെ അവസാന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം താക്കൂർ ഇന്ത്യൻ ടീമില്‍ കളിച്ചട്ടില്ലാ.
🚨 NITISH KUMAR REDDY IS IN CONTENTION FOR BGT 🚨
— Johns. (@CricCrazyJohns) October 22, 2024
– Nitish Kumar Reddy and Shardul Thakur could fight for the one spot in the squad for the Australia Test series. [@pdevendra From Express Sports] pic.twitter.com/ar0BlYrsOk
ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന എ പരമ്പര നിതീഷ് റെഡ്ഡിക്ക് നിർണായകമാകും. ഒക്ടോബർ 31 നും നവംബർ 7 നും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കുന്ന ഇന്ത്യന്‍ എ ടീമിൻ്റെ ഭാഗമാണ് നിതീഷ് റെഡ്ഡി. ഒരു ദിവസം 10-15 ഓവർ ബൗൾ ചെയ്യാന്‍ കഴിയുമോ എന്നത് സെലക്ടര്‍മാര്‍ വീക്ഷിക്കും.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് ശേഷം സീനിയർ സെലക്ഷൻ കമ്മിറ്റി യോഗം ചേര്‍ന്ന് ബോര്‍ഡര്‍ – ഗവാസ്കര്‍ പരമ്പരയിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ചര്‍ച്ച ചെയ്യും. നവംബർ 10 ന് ഇന്ത്യൻ ടീം പെർത്തിലേക്ക് പുറപ്പെടും. അഞ്ച് മത്സരമായതിനാല്‍ ഇന്ത്യൻ ടീം നെറ്റ് ബൗളർമാർ ഉൾപ്പെടെയുള്ള വലിയ സംഘമാണ് യാത്ര ചെയ്യുന്നത്