ദേശിയ ടീമില്‍ തിരഞ്ഞെടുക്കാനുള്ള നിര്‍ബന്ധിത മാനദണ്ഡമായ യോയോ-ടെസ്റ്റിനെ സംമ്പന്ധിച്ച് പരാമര്‍ശവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്. ടീമില്‍ ഇടം നേടണമെങ്കില്‍ യോയോ ടെസ്റ്റ് പാസ്സാവണം എന്ന് ബിസിസിഐ 2018 ല്‍ തീരുമാനം എടുത്തിരുന്നു. കഴിഞ്ഞ മാസം യോഗ്യതാ മാര്‍ക്കായ 16.1 ല്‍ നിന്നും 17.1 ലേക്ക് ഉയര്‍ത്തിയിരുന്നു.
ഇതുകൂടാതെ 2 കിലോമീറ്റര്‍ ഓട്ടം എന്നീ പരീക്ഷയും പുതിയതായി ബിസിസിഐ ഒരുക്കിയിരിക്കുന്നു. ഇവയില്‍ ഏതെങ്കിലും ഒരു ടെസ്റ്റ് പാസാകണം എന്നാണ് മാനദണ്ഡം. കഴിഞ്ഞ കുറേ നാളുകളായി യോയോ ടെസ്റ്റ് പാസ്സാവത്തത് കാരണം ടീമില്‍ നിന്നും പുറത്തായിട്ടുണ്ട്. അമ്പാട്ടി റായുഡു, സഞ്ചു സാംസണ്‍, മുഹമ്മദ് ഷാമി എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. അടുത്തിടെ രാഹുല്‍ ടെവാട്ടിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവരും ഫിറ്റ്നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു.
ടെവാട്ടിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായതോടെ, യോയോ ടെസ്റ്റിനെ സംമ്പന്ധിച്ചു പരാമര്‍ശവുമായി മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ് രംഗത്ത് എത്തി. ഫിറ്റ്നെസിനേക്കാള്‍ ഉപരി താരങ്ങളുടെ സ്കില്ലിനാണ് പ്രധാന പരിഗണന നല്‍കേണ്ടത് എന്ന് സേവാഗ് പറഞ്ഞു. ആദ്യം താരങ്ങളെ തിരഞ്ഞെടുത്ത് പിന്നീട് ഫിറ്റ്നെസില്‍ ശ്രദ്ധിക്കണം എന്ന നിര്‍ദ്ദേശവും മുന്‍ താരം നല്‍കി. തന്‍റെ നാളുകളില്‍ ഫിറ്റ്നെസ് ടെസ്റ്റ് നടത്തിയപ്പോള്‍ സച്ചിന്‍, ലക്ഷമണ്‍, സൗരവ് ഗാംഗുലി എന്നിവര്‍ പരാജയപ്പെട്ടത് സേവാഗ് പറഞ്ഞു.
” സ്കില്‍ പ്രാധാന്യമാണ്. നിങ്ങള്‍ ഒരു ഫിറ്റ്നെസുള്ള ടീമില്‍ കളിക്കുകയാണെങ്കില്‍, സ്കില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ പരാജയപ്പെടും. കഴിവനുസരിച്ച് കളിക്കാരെ തിരഞ്ഞെടുക്കുക. ഒരു താരത്തിനു ഫീല്‍ഡും പത്ത് ഓവര്‍ എറിയാനും കഴിയുമെങ്കില്‍ അത് മാത്രം മതി. മറ്റു കാര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ലാ.” സേവാഗ് പറഞ്ഞു
” ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, ഇവിടെ ഞങ്ങൾ യോ-യോ ടെസ്റ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്, ഹാർദിക് പാണ്ഡ്യയ്ക്ക് ഓടുന്നതിൽ പ്രശ്‌നങ്ങളില്ല, ബൗളിംഗ് കാരണം ജോലിഭാരത്തിൽ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അശ്വിൻ, വരുൺ ചക്രവർത്തി എന്നിവർ യോ-യോ ടെസ്റ്റ് ജയിച്ചിട്ടില്ല, അതിനാലാണ് അവർ ഇവിടെ ഇല്ലാത്തത്. ഈ മാനദണ്ഡങ്ങൾ മുമ്പ് നിലവിലുണ്ടായിരുന്നുവെങ്കിൽ, സച്ചിൻ, ലക്ഷ്മൺ, ഗാംഗുലി എന്നിവർ ഇത് പാസാക്കില്ലായിരുന്നു. എന്റെ സമയത്ത്, ഞങ്ങൾക്ക് അത്തരമൊരു പരീക്ഷണം ഉണ്ടായിരുന്നു, അവിടെ അവർ എല്ലായ്പ്പോഴും 12.5 മാർക്കിനേക്കാൾ കുറവായിരുന്നു ” സേവാഗ് കൂട്ടിചേര്‍ത്തു.