മിച്ചല്‍ മാര്‍ഷ് ഐപിഎല്ലിനു ഇല്ലാ. ജേസണ്‍ റോയ് ഹൈദരബാദില്‍

Jason Roy

ഏപ്രില്‍ 9 മുതല്‍ ആരംഭിക്കുന്ന ഐപിഎല്ലിനു ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ് ഭാഗമാകില്ലാ. വ്യക്തിപരമായ കാരണങ്ങളാലാണ് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഐപിഎല്‍ കളിക്കാന്‍ എത്താത്തത്. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ് മിച്ചല്‍ മാര്‍ഷിനു, ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തു പോകേണ്ടി വന്നു.

മിച്ചല്‍ മാര്‍ഷിനു പകരമായി ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയെ ഹൈദരബാദ് ടീമിലെത്തിച്ചു. ടൂര്‍ണമെന്‍റിനു മുന്നോടിയായി നടന്ന ഐ.പി.എൽ താരലേലത്തിൽ ജേസൺ റോയിയെ ഒരു ടീമും വാങ്ങിയിരുന്നില്ല. ലേലത്തിൽ താരത്തിന്റെ അടിസ്ഥാന വിലയായിരുന്ന രണ്ടു കോടി രൂപ നൽകിയാണ് സൺറൈസേഴ്സ് റോയിയെ സ്വന്തമാക്കിയത്.

2017 ല്‍ ഗുജറാത്ത് ലയണ്‍സ് ജേഴ്സിയണിഞ്ഞായിരുന്നു ജേസണ്‍ റോയിയുടെ ഐപിഎല്‍ പ്രവേശനം. പിന്നീട് 2018 ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ചു. ഐപിഎല്ലിലെ 8 മത്സരങ്ങളില്‍ നിന്നും 179 റണ്‍സാണ് ഇംഗ്ലണ്ട് ഓപ്പണറുടെ സംമ്പാദ്യം.

അടുത്തിടെ സമാപിച്ച ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ പുറത്തെടുത്ത ഭേദപ്പെട്ട പ്രകടനമാണ് ഒരിക്കൽക്കൂടി റോയിക്ക് ഐപിഎലിൽ അവസരമൊരുക്കിയത്.