2023 ഏകദിന ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഏഴു വിക്കറ്റുകളുടെ ഉഗ്രൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ രോഹിത് ശർമയും ശ്രേയസ് അയ്യരുമായിരുന്നു തിളങ്ങിയത്. ബോളിംഗിൽ ഇന്ത്യയുടെ എല്ലാ ബോളർമാരും മികവ് പുലർത്തുകയുണ്ടായി. ആവേശ പോരാട്ടത്തിൽ പാക്കിസ്ഥാനെ പൂർണമായും തുരത്തിയെറിഞ്ഞാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
വിജയത്തിന് ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. വലിയ ബോയ്സ് സ്കൂൾ കുട്ടികളെ പരാജയപ്പെടുത്തുന്ന പ്രതിതിയാണ് മത്സരം കണ്ടപ്പോൾ ഉണ്ടായതെന്ന് വീരേന്ദർ സേവാഗ് പറയുന്നു.
മത്സരത്തിൽ പാക്കിസ്ഥാന് പൊരുതാൻ പോലും സാധിച്ചിരുന്നില്ല. ഇതിനെയാണ് വിരേന്ദർ സേവാഗ് പരിഹസിക്കുന്നത്. തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ ആയിരുന്നു വീരേന്ദ്ര സേവാഗ് വിജയാഘോഷം നടത്തിയത്. മാത്രമല്ല മത്സരത്തിൽ അർത്ഥസെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച നായകൻ രോഹിത് ശർമയേയും വീരേന്ദർ സേവാഗ് അഭിനന്ദിക്കുകയുണ്ടായി. മത്സരത്തിൽ പൂർണമായും പാക്കിസ്ഥാൻ തകർന്നടിയുകയായിരുന്നു എന്നാണ് വീരേന്ദർ സേവാഗ് പറയുന്നത്. ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ഏകദിന ലോകകപ്പിലെ എട്ടാമത്തെ തുടർച്ചയായ വിജയമായിരുന്നു മത്സരത്തിൽ പിറന്നത്.
“വലിയ ആൺകുട്ടികൾ സ്കൂൾ കുട്ടികളെ പരാജയപ്പെടുത്തുന്ന പ്രതിതിയായിരുന്നു എനിക്ക് മത്സരം കണ്ടപ്പോൾ തോന്നിയത്. പാക്കിസ്ഥാൻ ഇന്ത്യക്ക് മുൻപിൽ പൂർണമായും തകർന്നു. എന്തായാലും പാക്കിസ്ഥാൻ നിരയിലെ എല്ലാവർക്കും ഇന്ത്യ ബാറ്റിംഗിന് അവസരം നൽകി. മാത്രമല്ല പാകിസ്ഥാൻ ബോളർമാർ ഊഷ്മളമായി റൺസ് വഴങ്ങുന്നത് മത്സരത്തിലും ആവർത്തിച്ചു. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച രോഹിത് ശർമ്മയ്ക്ക് ഞാൻ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.”- സേവാഗ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.
മത്സരത്തിന് മുൻപ് വലിയ വാദങ്ങൾ തന്നെയായിരുന്നു പാക്കിസ്ഥാൻ താരങ്ങളടക്കം ഇന്ത്യക്ക് മുൻപിലേക്ക് വെച്ചത്. പാക്കിസ്ഥാൻ പേസർ ഷാഹിൻ അഫ്രീദിയോട് മത്സരത്തിനു മുൻപ് മാധ്യമങ്ങൾ സെൽഫിയെടുക്കാൻ ആവശ്യപ്പെടുകയുണ്ടായി. ആ സമയത്ത് അഫ്രീദി പറഞ്ഞത് മത്സരത്തിൽ 5 വിക്കറ്റുകൾ സ്വന്തമാക്കിയ ശേഷം ഞാൻ സെൽഫി എടുക്കാം എന്നായിരുന്നു.
പക്ഷേ മത്സരത്തിൽ പൂർണമായും പാക്കിസ്ഥാൻ നിറംമങ്ങുകയാണ് ഉണ്ടായത്. ഇതിന് ശേഷം അഫ്രീദിയ്ക്കെതിരെയും വലിയ ട്രോളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്. എന്തായാലും പാക്കിസ്ഥാനെ സംബന്ധിച്ച് വളരെ നിരാശാജനകമായ ദിവസം തന്നെയാണ് കടന്നുപോയത്.