വളരെ മോശം തുടക്കമാണ് മുംബൈ ഇന്ത്യൻസിന് ഐപിഎൽ പതിനഞ്ചാം പതിപ്പിൽ ലഭിച്ചിരിക്കുന്നത്. മത്സരിച്ച ആദ്യ മൂന്നു മത്സരങ്ങളും തോറ്റു. രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളോടാണ് അഞ്ചുവർഷം ചാമ്പ്യന്മാരായ നീലപ്പട തോറ്റത്.
മുംബൈ ഇന്ത്യൻസിന് ഏറ്റവും തലവേദന അവരുടെ ബൗളിംഗ് ആണ്. ലോകത്തിലെ മികച്ച ബൗളർ ബുംറ കൂടെയുണ്ടെങ്കിലും അദ്ദേഹത്തിന് പറ്റിയ പാർട്ണർ ടീമിലില്ല. ലേലത്തിലൂടെ ടീമിൽ എത്തിച്ച മിൽസ്, സാംസ് എന്നിവർ മുംബൈയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. മലയാളിതാരം ബേസിൽ തമ്പി ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടിയെങ്കിലും പിന്നീട് താരത്തിന് ശോഭിക്കാൻ ആയില്ല.
ഇപ്പോഴിതാ മുംബൈയുടെ ടീമിലുള്ള ജയദേവ് ഉനദ്‌ക്കട്ടിനെ പ്ലേയിംഗ് ഇലവനിൽ കൊണ്ടുവരാൻ നിർദ്ദേശിച്ചിരിക്കുകയാണ് സെവാഗ്. ഐപിഎൽ ചരിത്രത്തിൽ രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച രണ്ട് ബൗളർമാരിൽ ഒരാൾ ആണ് താരം. കഴിഞ്ഞവർഷം മുംബൈ ഇന്ത്യൻസിന് നോക്കുകയാണെങ്കിൽ അവർക്ക് നഥാൻ കോർട്ടർനയിൽ പോലെയുള്ള കളിക്കാർ ഉണ്ടായിരുന്നു. ഒരു ഫാസ്റ്റ് ബൗളർ നന്നായി കളിച്ചില്ലെങ്കിൽ അല്ലെങ്കിൽ പരിക്കു പറ്റിയാൽ അദ്ദേഹത്തെപ്പോലെ ഒരാൾ പന്ത് എറിയാൻ ഉണ്ടായിരുന്നു.
എന്നാൽ ഇത്തവണത്തെ മുംബൈയുടെ ബെഞ്ച് നോക്കിയാൽ പ്ലെയിങ്ങ് ഇലവനിൽ ആരെയൊക്കെ ഇറക്കണമെന്ന് മാനേജ്മെൻറ് രണ്ടുതവണ ചിന്തിക്കേണ്ടിവരും.മായങ്ക് മാർകണ്ടെ,രിലെ മേരെടിത്,അർഷാദ് ഖാൻ,സഞ്ജയ് യാദവ്,അർജുൻ ടെൻഡുൽക്കർ,ഹൃതിക് ശോകീൻ എന്നിവരാണ് ബേസിൽ തമ്പിയെയും ഡാനിയൽ സാംസിനെയും മാറ്റാൻ ഉള്ളവർ, എന്നും അദ്ദേഹം പറഞ്ഞു. ഉനദ്കട്ട് ആണ് ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതിൽ ഏറ്റവും മികച്ച കളിക്കാരൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുംബൈയ്ക്ക് പവർപ്ലേയിൽ മൂന്ന് ഓവറുകൾ എറിയാൻ വേറെ ബൗളേഴ്സ് ഇല്ല എന്നും അദ്ദേഹം പറഞ്ഞു. മുംബൈയുടെ ബൗളിംഗ് ദുർബലമാണെന്നും മാനേജ്മെൻറ് എത്രയും പെട്ടെന്ന് ശരിയാക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
85 കളികളിൽ നിന്നും 86 വിക്കറ്റുകളാണ് താരം ഐപിഎൽ ഇതുവരെ നേടിയിട്ടുള്ളത്. 2018ൽ 15-16 കോടി രൂപയ്ക്കായിരുന്നു ലേലത്തിൽ പൂനെ, താരത്തിനെ സ്വന്തമാക്കിയത്.