കോഹ്ലിയ്ക്ക് മുമ്പ് രോഹിത് സൂപ്പർസ്റ്റാർ ആയേനെ, പക്ഷെ ധോണിയും സേവാഗും അത് തടഞ്ഞു. രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു.

നിലവിൽ ഇന്ത്യൻ ടീമിന്റെ പ്രധാന ഘടകങ്ങളാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും. വർഷങ്ങൾക്കു മുമ്പ് ഇരുവരും തമ്മിൽ മികച്ച ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. രോഹിത് ശർമയുടെ കരിയർ നശിപ്പിക്കാനായി വിരാട് കോഹ്ലി നായകനായിരുന്നപ്പോൾ ശ്രമിച്ചിട്ടുണ്ട് എന്നതടക്കമുള്ള ആരോപണങ്ങൾ മുൻപ് പൊട്ടിപുറപ്പെട്ടിരുന്നു. മികച്ച പ്രകടനങ്ങൾ ഏകദിനങ്ങളിൽ നടത്തിയിട്ടും, രോഹിത് ശർമ്മയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ അവസരം ലഭിക്കാതെ വന്നപ്പോഴും ഇത്തരം ആരോപണങ്ങൾ ഉയരുകയുണ്ടായി. എന്നാൽ ഇതിനൊക്കെ ശേഷം ഇരുവരും ഇന്ത്യക്കായി ഒത്തൊരുമയോടെ കളിക്കുകയാണ്. എന്നാൽ വിരാട് കോഹ്ലിയെ മാറ്റി രോഹിത് ശർമയെ ടെസ്റ്റ് മത്സരത്തിൽ കളിപ്പിക്കാൻ സെലക്ടർമാർ തീരുമാനിച്ചിരുന്നതായും, ധോണിയുടെയും സേവാഗിന്റെയും ഇടപെടൽ മൂലമാണ് കോഹ്ലി ടീമിൽ തുടർന്നതെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ്.

2011 സമയത്തായിരുന്നു വിരാട് കോഹ്ലി തന്റെ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ ഓസ്ട്രേലിയയോടും അന്ന് ഇന്ത്യൻ ടീം തകർന്നടിയുകയുണ്ടായി. ടെസ്റ്റ് മത്സരങ്ങളിൽ 11, 0, 23, 9 എന്നിങ്ങനെയായിരുന്നു വിരാട് കോഹ്ലി റൺസ് നേടിയിരുന്നത്. ഇത്തരം മോശം പ്രകടനങ്ങൾ ആവർത്തിച്ചതോടെ വിരാട് കോഹ്ലിയ്ക്ക് പകരം രോഹിത് ശർമയെ ടീമിൽ എത്തിക്കാൻ സെലക്ടർമാർ ആലോചിച്ചു. അങ്ങനെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് രോഹിത് ശർമയ്ക്ക് വിളിയെത്തുകയായിരുന്നു. പക്ഷേ പരിക്കു മൂലം രോഹിത്തിന് അന്ന് ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചില്ല. പിന്നീടും കോഹ്ലിക്ക് ശേഷം രോഹിത്തിനെ കളിപ്പിക്കണമെന്ന നിലപാട് സെലക്ടർമാർ എടുക്കുകയുണ്ടായി. ഈ സമയത്തായിരുന്നു സേവാഗും ധോണിയും ചേർന്ന് കോഹ്ലിയെ പിന്തുണച്ചത്. അല്ലാത്തപക്ഷം രോഹിത് ശർമ കോഹ്ലിയെക്കാൾ സൂപ്പർതാരമായി വളർന്നേനെ എന്നാണ് സേവാഗ് പറയുന്നത്.

“2012ൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് മത്സരം വലിയ ഒന്നായിരുന്നു. അന്ന് കോഹ്ലിക്ക് പകരം രോഹിത്തിനെ ഇന്ത്യൻ ടീമിൽ കളിപ്പിക്കണമെന്നാണ് സെലക്ടർമാർ ആവശ്യപ്പെട്ടത്. അന്ന് ധോണി ക്യാപ്റ്റനും ഞാൻ വൈസ് ക്യാപ്റ്റനുമായിരുന്നു. ഞങ്ങൾ ഇരുവരും കോഹ്ലിയെയാണ് പിന്തുണച്ചത്. പിന്നീട് നടന്നത് ചരിത്രമായിരുന്നു.”- സേവാഗ് പറഞ്ഞു. ഇരുവരും പിന്തുണച്ചതിന് പിന്നാലെ മികച്ച പ്രകടനം മത്സരത്തിൽ കാഴ്ചവയ്ക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 44 റൺസും രണ്ടാം ഇന്നിങ്സിൽ 75 റൺസ് കോഹ്ലി സ്വന്തമാക്കി.

ഇതുവരെ ഇന്ത്യക്കായി 109 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോഹ്ലി 48.73 റൺസ് ശരാശരിയിൽ 8479 റൺസാണ് നേടിയിട്ടുള്ളത്. 28 സെഞ്ച്വറികളും 7 ഇരട്ട സെഞ്ച്വറികളും വിരാട് കോഹ്ലി തന്റെ കരിയറിൽ നേടിയിട്ടുണ്ട്. അതേസമയം 50 ടെസ്റ്റുകൾ കളിച്ച രോഹിത് ശർമ 45 റൺസ് ശരാശരിയിൽ 3437 റൺസാണ് നേടിയിട്ടുള്ളത്. 9 സെഞ്ചുറികളും ഒരു ഇരട്ട സെഞ്ച്വറിയുമാണ് രോഹിതിന്റെ ടെസ്റ്റിലെ സമ്പാദ്യം. അരങ്ങേറ്റം വൈകിയതാണ് രോഹിത്തിന്റെ റെക്കോർഡുകൾ പരിതാപകരമായ കാരണം.

Previous articleധോണിയുടെ ദേഷ്യം കണ്ട് ഞെട്ടിയ കോഹ്ലി., ഡ്രെസ്സിങ് റൂമിലെ അപൂർവസംഭവം വിവരിച്ച് ഇഷാന്ത്.
Next articleറെക്കോർഡ് വിജയവുമായി സിംബാബ്വേ, 304 റൺസിന്റെ കൂറ്റൻ വിജയം.