ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയിക്കാനായില്ലാ. ഹൈദരബാദിനെതിരെയുള്ള മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ചെന്നൈയുടെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 154 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 50 പന്തില്‍ 75 റണ്‍ നേടിയ അഭിഷേക് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ചുറി പ്രകടനത്തിലാണ് ഹൈദരബാദിന്‍റെ വിജയം. ജഡേജ നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനു സീസണില്‍ ഇതുവരെ വിജയം കണ്ടെത്താന്‍ സാധിച്ചട്ടില്ലാ.
ഇത് രണ്ടാം തവണെയാണ് തുടര്‍ച്ചയായി 4 മത്സരങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് തോല്‍വി നേരിടുന്നത്. ഇതിനു മുന്‍പ് 2010 ലാണ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടര്‍ തോല്‍വിക്കള്‍ നേരിട്ടത്. 2010 ല്‍ നാലമത്തെ മത്സരം മുതലാണ് ചെന്നൈ തുടര്‍ച്ചയായി തോറ്റത്.
പഞ്ചാബിനെതിരെയുള്ള മത്സരം സമനിലയായതോടെ സൂപ്പര്‍ ഓവറിലാണ് ചെന്നൈ പരാജയം നേരിട്ടത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് തുടര്‍ച്ചയായ തോല്‍വി വഴങ്ങിയത്. മാര്‍ച്ച് 31 ന് ബാംഗ്ലൂരിനെതിരെ വിജയത്തോടെ ആരംഭിച്ച് പിന്നീട് ആ സീസണ്‍ കിരീട നേട്ടത്തോടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാനിപ്പിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. 35 പന്തിൽ 48 റൺസ് നേടിയ മൊയിൻ അലി മാത്രമാണ് സി എസ് കെ നിരയിൽ തിളങ്ങിയത്. അമ്പാട്ടി റായുഡു 27 റൺസും ക്യാപ്റ്റൻ രവീന്ദ്ര ജഡേജ 15 പന്തിൽ 23 റൺസും നേടി.നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയെ രണ്ട് വിക്കറ്റ് വീതം നേടിയ വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവരാണ് നിയന്ത്രിച്ചു നിര്‍ത്തിയത്.