ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസിക്ക് പോരാട്ടമായ മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ സംഭവ ബഹുലമായ കാര്യങ്ങളാണ് സംഭവിച്ചത്. ടോസ് നേടി ജഡേജ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗ് അയച്ചു. മുംബൈ ഓപ്പണര്‍മാരെ ആദ്യ ഓവറില്‍ തന്നെ പറഞ്ഞയച്ച് മുകേഷ് ചൗധരി മികച്ച തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നല്‍കിയത്.
രണ്ടാം ഓവര്‍ എറിഞ്ഞതാകട്ടെ ചെന്നൈ ടീമില്‍ ഇന്ന് അവസരം മിച്ചല്‍ സാന്‍റ്നര്‍. സാന്‍റ്നറുടെ ആ ഓവറില്‍ രണ്ട് തവണെയാണ് മുംബൈ ഇന്ത്യന്‍സ് താരങ്ങളെ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിട്ടു കളഞ്ഞത്.
ഓവറിലെ രണ്ടാ പന്തില്‍ സൂര്യകുമാര്‍ യാദവിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാന്‍ ധോണിക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ മികച്ചല്‍ സാന്‍റ്നറുടെ പന്ത് പിടികൂടാന്‍ ധോണിക്ക് കഴിഞ്ഞില്ലാ. സൂര്യകുമാര്‍ യാദവാകട്ടെ ബാലന്‍സ് തെറ്റി ക്രീസിനു വെളിയിലേക്ക് പുറത്തു പോവുകയും ചെയ്തു. 4 റണ്‍സില്‍ ബാറ്റ് ചെയ്ത താരം പിന്നീട് കൂട്ടിചേര്‍ത്തത് 28 റണ്‍സാണ്.
അവസാന പന്തില്‍ മറ്റൊരു അവസരവും ചെന്നൈ കൈവിട്ടു. ഇത്തവണ ഫീല്‍ഡിലെ വിശ്വസ്തനായ ജഡേജയാണ് ക്യാച്ച് നഷ്ടമാക്കിയത്. സാന്‍റ്നറെ കൂറ്റനടിക്ക് ശ്രമിച്ച ഡെവാള്‍ഡ് ബ്രവിസ്, പന്ത് ഉയര്‍ന്നു പൊങ്ങി. എക്സ്ട്രാ കവറില്‍ നിന്നും ഓടിയെത്തിയ ജഡേജക്ക് പന്ത് തൊടാന്‍ പോലും കഴിഞ്ഞില്ലാ. ആ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ക്കൂടി വീണിരുന്നെങ്കില്‍ മുംബൈയുടെ കാര്യം അതിദയനീയമായാനേ.
മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് മോശം ഫീല്‍ഡിങ്ങാണ് നടത്തിയത്. ഫീല്‍ഡിലെ വിശ്വസ്തരായ താരങ്ങള്‍ കൈവിടുന്നത് വളരെ അത്ഭുതത്തോടെയാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.