അഹങ്കാരം കുറച്ച് മാറ്റി വയ്ക്കാം. വിക്കറ്റ് വലിച്ചെറിഞ്ഞ് പൊള്ളാര്‍ഡ്.

Pollard out to straight fielder scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസിക്ക് പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് 156 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ആദ്യ ഓവറില്‍ തന്നെ മുംബൈ ഓപ്പണര്‍മാരെ നഷ്ടമായ ശേഷം തിലക് വര്‍മ്മയുടെ അര്‍ദ്ധസെഞ്ചുറി പോരാട്ടമാണ് മാന്യമായ സ്കോറില്‍ എത്തിച്ചത്.

മത്സരത്തില്‍ ഫിനിങ്ങ് ചെയ്യേണ്ട അവസരത്തില്‍ പൊള്ളാര്‍ഡിനെ നഷ്ടമായത് മുംബൈ ഇന്ത്യന്‍സിനു തിരിച്ചടിയായി. 17ാം ഓവറില്‍ തീക്ഷണയുടെ പന്തില്‍ ശിവം ഡൂബൈക്ക് ക്യാച്ച് നല്‍കിയാണ് പൊള്ളാര്‍ഡ് മടങ്ങിയത്. പൊള്ളാര്‍ഡിനെതിരെ സ്ട്രെയിറ്റ് ഫീല്‍ഡ് ഒരുക്കി കെണയില്‍ വീഴ്ത്തുകയായിരുന്നു.

image 59

തീക്ഷ്ണയുടെ പന്തില്‍ സിക്സിനു ശ്രമിച്ച താരം സ്ട്രെയിറ്റ് ബൗണ്ടറിയില്‍ ശിവം ഡൂബൈക്ക് ക്യാച്ച് നല്‍കി. 2010 ഐപിഎല്‍ ഫൈനലിലെ തനിയാവര്‍ത്തനമാണ് ഇന്ന് കണ്ടത്. അന്ന് ഹെയ്ഡനാണ് താരത്തെ ക്യാച്ച് നേടിയത്. 2017 ലും ധോണിയുടെ നിര്‍ദ്ദേശ പ്രകാരം ഫീല്‍ഡ് ഒരുക്കിയ സ്റ്റീവന്‍ സ്മിത്തിനും ഇത്തരത്തില്‍ വിക്കറ്റ് ലഭിച്ചിരുന്നു.

ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലും പൊള്ളാര്‍ഡിനെ ഇത്തരത്തില്‍ സൗത്താഫ്രിക്ക വീഴ്ത്തിയിരുന്നു. വീണ്ടും വീണ്ടും പുറത്താകുമ്പോഴും പൊള്ളാര്‍ഡിന്‍റെ തന്‍റെ ഷോട്ടുകള്‍ മാറ്റാന്‍ തയ്യാറല്ലാ. സ്ട്രെയിറ്റ് ഫീല്‍ഡറുടെ തലയ്ക്ക് മുകളിലൂടെ സിക്സ് അടിക്കണം എന്ന ഉദ്ദേശം പലപ്പോഴും അവസാനിക്കുന്നത് ഫീല്‍ഡറുടെ കൈകളിലാണ്.

See also  അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.
Scroll to Top