ശ്രേയസ് അയ്യർക്കും സഞ്ജു സാംസണിനും മുന്നേ സൂര്യകുമാർ യാദവ് ഇന്ത്യയുടെ നാലാം നമ്പർ താരം ആകണമെന്ന് മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ സ്കോട്ട് സ്‌റ്റൈറിസ്. സൂര്യകുമാർ ഇന്ത്യയുടെ ഭാഗമല്ലെങ്കിൽ എതിർ ടീമുകൾ അങ്ങേയറ്റം സന്തോഷിക്കുമെന്നും സ്റ്റൈറിസ് കൂട്ടിച്ചേർത്തു.
19 മത്സരങ്ങളിൽ നിന്ന് 38.35 ശരാശരിയിലും 177.22 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 537 റൺസാണ് ടി20 ക്രിക്കറ്റില്‍ സൂര്യകുമാറിനുള്ളത്. “എന്നേക്കാള്‍ സൂര്യകുമാര്‍ യാദവിന്‍റെ ആരാധകരായ വളരെ കുറച്ച് ആളുകൾ മാത്രമേ ഈ ഗ്രഹത്തിൽ ഉള്ളൂ, എനിക്ക് അത് ഇപ്പോൾ നിങ്ങളോട് പറയാം. അവൻ ടീമില്‍ ഇല്ലെങ്കിൽ, ലോകമെമ്പാടുമുള്ള മറ്റെല്ലാ എതിരാളികളും നൃത്തം ചെയ്യും ” സ്‌പോർട്‌സ് 18ന്റെ ‘സ്‌പോർട്‌സ് ഓവർ ദ ടോപ്പ്’ എന്ന പരിപാടിയിൽ സംസാരിക്കവെ സ്‌റ്റൈറിസ് പറഞ്ഞു.
ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് തര്‍ക്കമില്ലാതെ തിരഞ്ഞെടുക്കപ്പെടേണ്ട താരമാണ് സൂര്യകുമാര്‍. ഇക്കാര്യം എല്ലാവരും സമ്മതിക്കും. മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കരുത്ത് സൂര്യകുമാറിനുണ്ട്. അത്തരം താരങ്ങളെയാണ് വേണ്ടതും
‘ഇന്ത്യക്കു നിലവില്‍ രോഹിത് ശര്‍മ്മ കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലായുണ്ട്. നാലാമതായി സൂര്യ കളിക്കണം. എന്നാല്‍ ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവരില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടാന്‍ സാധ്യതയുണ്ട്
“ഇത് ഫോമിനെക്കുറിച്ചാണ്, സമ്മർദ്ദ സാഹചര്യങ്ങളൊന്നും അവനെ തേടിയെത്തുന്നില്ല, അത് ശരിയാണ്. അവൻ മുംബൈക്ക് വേണ്ടിയാണ് കളിക്കുന്നത്, അതിനാൽ അവൻ വലിയ സമര്‍ദ്ദം കൈകാര്യം ചെയ്യാൻ ശീലിച്ചു. വലിയ കാണികള്‍ക്ക് മുന്നിൽ വലിയ സമ്മർദ്ദത്തോടെ കളിച്ചാണ് ശീലിച്ചിരിക്കുന്നത്. അതാണ് എനിക്ക് അദ്ദേഹത്തിൽ ഇഷ്ടം,” സ്റ്റൈറിസ് കൂട്ടിച്ചേർത്തു.