ലങ്കാ ദഹനത്തിന്റെ ദിവസങ്ങൾ പ്രഖ്യാപിച്ചു. ആരാധകര്‍ ആവേശത്തില്‍.

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്ര നിമിഷത്തിലേക്ക് കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പരമ്പരക്കുമായി സീനിയര്‍ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോള്‍ യുവതാരങ്ങള്‍ ശ്രീലങ്കയിലേക്ക് പറക്കും. ഐപിഎല്‍ പരിചയവുമായാണ് ലങ്ക കീഴടക്കാന്‍ യുവതാരങ്ങള്‍ അയല്‍ നാട്ടിലേക്ക് പോകുന്നത്. ശ്രീലങ്കന്‍ പര്യടനത്തിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചു.

മൂന്നു വീതം ഏകദിന – ടി20 മത്സരങ്ങളാണ് പരമ്പരയില്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ 13 ന് ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. അതിനു ശേഷം 16, 18 തീയ്യതികളില്‍ ശേഷിക്കുന്ന ഏകദിനങ്ങള്‍ കളിക്കും.

ജൂലൈ 23 നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. 23, 25 തീയ്യതികളിലാണ് ബാക്കി രണ്ട് ടി20 മത്സരങ്ങള്‍. സോണി സ്പോര്‍ട്സാണ് മത്സര തീയ്യതികള്‍ പ്രഖ്യാപിച്ചത്. വേദികള്‍ ഇതുവരെ തീരുമാനിച്ചട്ടില്ലാ.

ടെസ്റ്റ് ടീമില്‍ ഇടം നേടാനാവത്ത ശിഖാര്‍ ധവാന്‍, ഹര്‍ദ്ദിക്ക് പാണ്ട്യ എന്നിവര്‍ ലങ്കന്‍ പര്യടനത്തിനുണ്ടാവും. ഇവര്‍ക്കൊപ്പം പൃഥി ഷാ, സഞ്ചു സാംസണ്‍, ഇഷാന്‍ കിഷാന്‍ എന്നിവര്‍ ചേരുന്നതോടെ ടീം അതിശക്തമാകും.