2024 മുതല്‍ 2021 വരെയുള്ള ഐസിസി ടൂര്‍ണമെന്‍റുകളുടെ വേദി ഐസിസി തീരുമാനിച്ചു. 2024ലെ ടി20 ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കും. ആദ്യമായാണ് അമേരിക്ക ലോകകപ്പ് വേദിയാകുന്നത്. 2025 ലെ ചാംപ്യന്‍സ് ട്രോഫി പാക്കിസ്ഥാനാണ് നടത്തുക. 1996 നു ശേഷം പാക്കിസ്ഥാനില്‍ നടക്കുന്ന പ്രധാന ഐസിസി ടൂര്‍ണമെന്‍റാകും ഇത്.
2025 ഫെബ്രുവരിയിലാണ് ചാംപ്യന്‍സ് ട്രോഫി നടക്കുക. ഇതിനു മുന്‍പ് 1996 ല്‍ ഇന്ത്യയും ശ്രീലങ്കയും പാക്കിസ്ഥാനും സംയുക്തമായി ഏകദിന ലോകകപ്പ് നടത്തിയിരുന്നു. ഇന്ത്യയില്‍ ഈ കാലയളവില്‍ മൂന്ന് ടൂര്‍ണമെന്റുകളാണ് നടക്കുക. 2026ലെ ടി20 ലോകകപ്പിന് ശ്രീലങ്കയ്‌ക്കൊപ്പം സംയുക്തമായി ഇന്ത്യ ആതിഥേയത്വം വഹിക്കും. 2029ലെ ചാംമ്പ്യന്‍സ് ട്രോഫിക്ക് വേദിയാകുന്ന ഇന്ത്യ 2031ലെ ലോകകപ്പിന് ബംഗ്ലാദേശുമായി സംയുക്തമായി ആതിഥേയത്വം വഹിക്കും.
2027 ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍, സിംബാബ്‌വെയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കുമൊപ്പം നമീബിയ ആദ്യമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കും. 2003ലാണ് ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും അവസാനമായി വേദിയായത്.
2028 ഒക്ടോബറില്‍ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കും. 2030ല്‍ ഇംഗ്ലണ്ട് അയര്‍ലന്‍ഡും സ്കോട്ട്ലന്‍ഡുമായാണ് ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കക . 1999ന് ശേഷം ഇതാദ്യമായാണ് അയര്‍ലന്‍ഡും സ്കോട്ട്‌ലന്‍ഡും ഒരു പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
2024-2031 വരെയുള്ള ഐസിസി പുരുഷ ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍
- 2024 ടി20 ലോകകപ്പ് – അമേരിക്ക & വെസ്റ്റ് ഇന്‍ഡീസ്
- 2025 ചാംമ്പ്യന്‍സ് ട്രോഫി – പാകിസ്ഥാന്‍
- 2026 ടി20 ലോകകപ്പ് – ഇന്ത്യ & ശ്രീലങ്ക
- 2027 ലോകകപ്പ് – ദക്ഷിണാഫ്രിക്ക & സിംബാബ്‌വെ & നമീബിയ
- 2028 ടി20 ലോകകപ്പ് – ഓസ്‌ട്രേലിയ & ന്യൂസിലന്‍ഡ്
- 2029 ചാംമ്പ്യന്‍സ് ട്രോഫി – ഇന്ത്യ
- 2030 ടി20 ലോകകപ്പ് – ഇംഗ്ലണ്ട് & അയര്‍ലന്‍ഡ് & സ്കോട്ട്ലന്‍ഡ്
- 2031 ലോകകപ്പ് – ഇന്ത്യ & ബംഗ്ലാദേശ്