❝ആരുടെയും മാതൃക പിന്തുടരില്ലാ❞. രോഹിത് ശര്‍മ്മക്ക് പറയാനുള്ളത്.

ന്യൂസിലന്‍റിനെതിരായ പരമ്പരയിലൂടെ ഹെഡ് കോച്ചിങ്ങ് സ്ഥാനം ഏറ്റെടുക്കുകയാണ് രാഹുല്‍ ദ്രാവിഡ്. അതിനോടൊപ്പം വീരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മ നായകനാകുന്നു എന്ന പ്രത്യേകതയും ഈ പരമ്പരക്കുണ്ട്. മറ്റുള്ള ടീമുകളെ മാതൃകയാകതെ സ്വന്തമായി ഒരു രൂപരേഖ ഉണ്ടാക്കുവാന്‍ കഴിയും എന്ന് രോഹിത് ശര്‍മ്മ വിശ്വാസം രേഖപ്പെടുത്തി. ഐസിസി ടി20 ലോകകപ്പിലെ തോല്‍വിക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിന്‍റെ മാതൃക പിന്തുടരണം എന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

ന്യൂസിലന്‍റിനെതിരെയുള്ള പരമ്പരക്ക് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് രോഹിത് ശര്‍മ്മ ഇക്കാര്യം പറഞ്ഞത്. ടീം മെച്ചപ്പെടുത്താനും ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നും രോഹിത് ശര്‍മ്മ വാഗ്ദാനം ചെയ്തു. ” ഒരു ടീമെന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയട്ടും, ഐസിസി ടൂര്‍ണമെന്‍റ് വിജയിക്കാന്‍ കഴിഞ്ഞട്ടില്ലാ. ഞങ്ങള്‍ക്ക് അടക്കേണ്ട ചെറിയ ഓട്ടകളുണ്ട്. അതാണ് ഒരു ടീം എന്ന നിലയില്‍ ഞങ്ങളുടെ വലിയ വെല്ലുവിളി. മറ്റുള്ള ടീമുകളെ പിന്തുടരാതെ സ്വന്തമായി ഒരു രൂപരേഖ നമ്മുക്ക് ഉണ്ടാകണം ” രോഹിത് ശര്‍മ്മ പറഞ്ഞു.

20211116 191945

ന്യൂസിലന്‍റിനെതിരായ പര്യടനത്തില്‍ പുതുമുഖങ്ങളെ അണി നിരത്തിയാണ് ഇന്ത്യന്‍ ടീം എത്തുന്നത്. യുവതാരങ്ങളുടെ അവസരങ്ങളുടെ പ്രാധന്യത്തെപ്പറ്റിയും ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ പറയുകയുണ്ടായി. ” ഒന്നോ രണ്ടോ താരങ്ങളെയല്ലാ നോക്കേണ്ടത്. എല്ലാവരും ഒരേ പോലെ പ്രാധാന്യമുള്ളവരാണ്. ഈ ഫോര്‍മാറ്റില്‍ ഒരു മികച്ച ടീമിനെയാണ് ആവശ്യം. ഞങ്ങള്‍ രണ്ടുപേരും ( രോഹിത് ശര്‍മ്മയും ദ്രാവിഡും ) ഓരോരുത്തര്‍ക്കും നന്നായി പ്രകടിപ്പിക്കാനും സ്വതന്ത്രമായി കളിക്കാനും ഉറപ്പ് നല്‍കും ” രോഹിത് കൂട്ടി ചേര്‍ത്തു.

മൂന്നു ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുമാണ് ന്യൂസിലന്‍റിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ ഒരുക്കിയിരിക്കുന്നത്. 17ാം തീയതി നടക്കുന്ന ടി20 മത്സരത്തിലൂടെ പരമ്പര ആരംഭിക്കും.